Tuesday, October 28, 2014

ചുംബനങ്ങളും കപട സാംസ്കാരിതയും

കൊച്ചിയിൽ ചുംബന കൂട്ടായ്മ നടത്തുന്നു എന്ന് കേട്ട ഉടനെ തന്നെ ഫെയ്സ് ബുക്കിൽ സമ്മിശ്ര പ്രതികരണ  പോസ്റ്റുകളുടെ പെരുമഴയായി !! ഒരു സാമ്യം അവിടെയും ഇല്ല എന്നല്ല എല്ലാ പ്രതികരണവും തീവ്രം തന്നെ -- സത്യത്തിൽ എന്താവാം ഈ സംഘാടകരുടെ ഉദ്ദേശം? എന്താവാം എതിർക്കുന്നവരുടെ മനസിലിരിപ്പ്? ഒന്ന് ആദ്യം ഈ സംഭവങ്ങളുടെ തുടക്കത്തിലേക്ക് പോകാം -- ജയ്‌ ഹിന്ദ്‌ ചാനൽ ഒളി ക്യാമറ ഓപറേഷൻ വഴി ഒരു വീഡിയോ സംപ്രേക്ഷണം ചെയ്യുന്നു - അതിൽ രണ്ടു പേര് ചുംബിക്കുന്നത് ഈ ഡൌണ്‍ ടൌണ്‍ രെസ്റ്റൊരന്റിൽ വച്ചാണ് എന്ന് അറിഞ്ഞ ഉടനെ തന്നെ സദാചാര പോലീസ് ചമഞ്ഞു ചിലർ രെസ്റ്റൊരന്റ് തല്ലി പൊട്ടിക്കുന്നു -- ഇതിൽ പ്രതിഷേധിച്ചു സോഷ്യൽ മീഡിയ വഴി ചുംബന കൂട്ടായ്മ സംഘടിപ്പിക്കാൻ ശ്രമിക്കുന്നു -

ഇവിടെ ആരാണ് കുറ്റം ചെയ്തത് ?

 ച്ചുംബിച്ഛവരാണോ ?ചുംബനം ഒരു കുറ്റം ആണോ ? സദാചാര വാദികൾ പറയുന്നത് ചുംബനം തെറ്റാണു എന്നത്രെ -- എന്താണ് അതിനു അടിസ്ഥാനം ? പരസ്യമായി ചുമ്പിക്കാൻ  നമ്മുടെ സംസ്കാരം അനുവദിക്കുന്നില്ല എന്നതാണ് കാരണം !! എന്താണ് സംസ്കാരം ? പരമ്പരാഗതമായി പിന്തുടർന്ന് വരുന്ന രീതികളും വിശ്വാസങ്ങളും അല്ലെ അത്? ഇതിനോടൊപ്പം ചേർത്തിരിക്കുന്ന ചിത്രം അജന്താ ഗുഹയിലെ ശില്പത്തിന്റെ ആണ് - ഈ കാഴ്ചകൾ ആരും അടിചെൽപ്പിച്ചതല്ല ഈ പറയുന്ന സംസ്കാരത്തിന്റെ ഭാഗം ആണ് അതും - എന്ത് കൊണ്ട് അത്തരം കാര്യങ്ങൾ അംഗീകരിക്കാൻ ആരും തയാറല്ല ? ഒരു തിരിച്ചറിവ് എല്ലാവർക്കും വേണം - കാമ സൂത്ര രചിക്കപ്പെട്ട സംസ്കാരം ആണ് നമ്മുടേത്‌ -- ലൈംഗീകതയ്ക്കു പുറം തിരിഞ്ഞു നിന്നവരല്ല ഭാരതീയ പൂർവികർ -- ആ സംസ്കാരത്തെ തള്ളിപ്പറയുന്നത് എന്തിനു? പരസ്യമായ ആലിംഗനമൊ ചുംബനമോ  തകർത്ത് കളയാൻ പോന്നവണ്ണം ദുർബലമാണ് നമ്മുടെ സംസ്കാരം എന്നാ ധാരണയാണ് മാറേണ്ടത് - എന്നാൽ ഇതറിയാത്തവരാണോ ഈ പ്രവൃത്തി ചെയ്തവർ ? വീണ്ടും ചിന്തിക്കുക -- ഒരു പെണ്ണും ആണും ഒരുമിച്ചു യാത്ര ചെയ്‌താൽ ഒരുമിച്ചൊരു പാർക്കിലോ ബീച്ചിലോ പോയാൽ ആർക്കാണ് സഹിക്കാൻ ആവാതെ വരുന്നത് ? എന്ത് കൊണ്ടാണ് ? കാരണങ്ങൾ പലതാണ് അമിത വിധേയത്വം ഉള്ള അണികളെ ആവശ്യമുള്ള നേതൃത്വങ്ങളോ മതത്തിന് പുതിയ പരിഭാഷ്യം നല്കാൻ ശ്രമിക്കുന്ന മറ്റുള്ള ആളുകളോ മനപൂർവം സൃഷ്ടിക്കുന്ന ഒരു സാഹചര്യം മാത്രം ആണത് - എന്തിനാണ് അത്തരം സാഹചര്യങ്ങൾ സൃഷ്കിക്കപെടുന്നത് ? എല്ലാം രാഷ്ട്രീയം ആണെന്ന് കരുതി തള്ളിക്കളയാൻ ശ്രമിക്കണ്ട ഇത് യഥാർത്ഥ രാഷ്രീയം അല്ലതന്നെ - ആധുനിക സമൂഹ ക്രമത്തിൽ ബാർഗയ്ൻ പവർ നേടാനുള്ള ശ്രമം മാത്രം ആണ് ഇതൊക്കെ തന്നെ അതുവഴി അധികാരസ്ഥാനങ്ങളിൽ സ്വാധീനം സൃഷ്ടിക്കലോ  ധനാഗമമമൊ ആകാം ലക്‌ഷ്യം - എന്നാൽ അത് മാത്രം ആണോ കാര്യം ? അവിടെയും ചില ചിന്തകളുടെ ആവശ്യം വന്നു പെടുന്നുണ്ട് - ഇത്തരം തീവ്രമായ പ്രതികരങ്ങളിലൂടെ ഇതൊക്കെ സാധ്യമാകുമോ എന്നാ ചോദ്യം -- സാധിച്ചു കഴിഞ്ഞു എന്നതാണ് സത്യം ചുറ്റും നോക്കുക രണ്ടു തരം അഭിപ്രായം ഇക്കാര്യത്തിൽ ഉണ്ടായപ്പോൾ തന്നെ അവർക്ക് വേണ്ടത് അവർ നേടിക്കഴിഞ്ഞു ഒരു കണ്ഫ്യൂഷൻ ഉണ്ടാക്കുക അതിൽ നിന്നും വേറിട്ട ഒരു അഭിപ്രായം ഉണ്ടാക്കുക അതിലൂടെ സ്വാധീനം നേടുക എന്നാ ആധുനിക സങ്കേതമാണ് ഇവിടെ പ്രായോഗികം ആയിരിക്കുന്നത് !!
സത്യത്തിൽ ചുംബനം അല്ല പ്രശ്നം -- ഇവിടെ പ്രശ്നം അധികാരത്തിന്റെ ധനത്തിന്റെ പ്രാപ്യതയ്ക്കുള്ള എളുപ്പ വഴികൾ സൃഷ്ടിക്കൽ ആണ് അതിനു ഇതൊരു മാർഗം ആയി എന്ന് മാത്രം -- ഇത് ഒരു സംഘടനയുടെ മാത്രം വഴിയല്ല --- കൈപ്പത്തി മുറിച്ചു മാറ്റപ്പെട്ട അധ്യാപകനും മതമില്ലാത്ത ജീവൻ അടങ്ങിയ പുസ്തകം തെരുവിലിട്ട് കത്തിച്ചവനും ഒക്കെ ശ്രമിക്കുന്നത് ഈ കാര്യങ്ങൾ നടപ്പാക്കാൻ തന്നെ ആണല്ലോ !! 42 ഡിഗ്രീ ചൂടും അമിതമായ ഹ്യുമിടിറ്റിയും ഉള്ള നമ്മുടെ നാട്ടിൽ മേടിട്ടരേനിയൻ കാലാവസ്ഥയിലെ വസ്ത്ര ധാരണം സ്ത്രീകളിൽ അടിച്ചേല്പ്പിക്കുന്ന ഇസ്ലാമിക യാധാസ്ഥിതികത്വം ഒക്കെ ലക്‌ഷ്യം വക്കുന്നത് ബൌധിക അടിമത്തം ആണ് വെറും ബൌധിക അടിമകളുടെ ഒരു സമൂഹം --- ആദ്യം ദൈവ വിശ്വാസം അടിച്ചെൽപ്പിക്കയും പിന്നീട്  അതിന്റെ അപ്പോസ്തലന്മാരായി രംഗത്ത് വന്നു നിങ്ങൾ ചിന്തിക്കണ്ടാ നിങ്ങൾക്ക് വേണ്ടി കൂടി ഞങ്ങൾ ചിന്തിക്കുന്നു എന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുന്നവർ അവരാണ് ഇത്തരം ചിന്തകളുടെ ഉറവിടം . 

വീണ്ടും ച്ചുംബനത്തിലേക്ക് വരാം -- ചുംബിക്കാൻ രണ്ടു പേര് താല്പര്യപ്പെടുന്നു എങ്കിൽ അവർ ച്ചുംബിച്ചിരിക്കും തീർച്ച അത് പൊതു ഇടങ്ങളിൽ ആവാതെ വന്നാൽ അവർ ഒളിയിടങ്ങൾ തെടിയെക്കാം -- അങ്ങനെ ഒരു ഒളിയിടം കണ്ടെത്തപ്പെട്ടാൽ ചിലപ്പോ ഒരു ചുംബനത്തിൽ അവസാനിക്കുന്ന സ്നേഹപ്രകടനം എവിടെ ചെന്ന് നില്ക്കും ? ഉഭയ സമ്മതത്തോടെ ഉള്ള ലൈംഗീക ബന്ധം ഭാരതീയ നിയമം അനുവദിക്കുന്നുണ്ട് എന്ന തിരിച്ചറിവ് പുതു തലമുറ നേടിക്കഴിഞ്ഞിരിക്കുന്നു -- വിശപ്പോ ദാഹമോ പോലെ ലൈംഗീക ചോദനയും പ്രക്രുതിദത്തം ആയ ഒരു വികാരം ആണെന്ന് അവർ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു -- ഇവരെ ഒക്കെ ഭീഷണിയോ ശാരീരിക ആക്രമണം പോലെ ഉള്ള കാടൻ രീതികളിലൂടെ നിങ്ങൾക്ക് എത്ര നാൾ നിയന്ത്രിക്കാൻ ആവും ? വാർത്താ വിനിമയ സംവിധാനങ്ങളും വിവര സാങ്കേതികതയും അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നില്ക്കുന്ന ഈ കാലഘട്ടത്തിൽ ജനത ആഗ്രഹിക്കുന്ന നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യം അവർ ഉപയോഗിക്ക തന്നെ ചെയ്യും അതിനെതിരെ തടയിടാൻ തൽക്കാലമൊക്കെ സാധിച്ചേക്കും എങ്കിലും അതൊന്നും സ്ഥായിയാവില്ല -

ഇനി ഡൌണ്‍ ടൌണ്‍ ഹോട്ടലിലേക്ക് വരാം -- അവിടെ നടന്നത് നിയമ വിരുദ്ധമായ ഒരു പ്രവൃത്തിയാണെന്ന് അറിഞ്ഞാൽ ഉടനെ തല്ലി തകർക്കയാണോ വേണ്ടത് ? ഒരു സ്വകാര്യ സ്ഥാപനം തല്ലി പൊളിച്ചു കളയുന്നതിനു മുൻപ് - അതിൽ നിയമപരമായി എന്തെങ്കിലും ഒക്കെ ഇടപെടലുകൾ നടത്തുകയോ ഉത്തരവാദിത്വം ഉള്ള ഒരു സംഘടന കാട്ടേണ്ട മര്യാദകൾ കാട്ടുകയോ  ചെയ്തിട്ടില്ല എന്നത് ഗുരുതരമായ ഒരു കുറ്റം തന്നെ യുവജന സംഘടനകൾ നാട്ടുകാർക്ക് നല്കേണ്ട സന്ദേശം നിയമ വിരുധതയുടെതാണോ നിയമപരതയുടെതാവണ്ടേ ? ഇത്രേം അധികം സംസ്കാരത്തെ സ്നേഹിക്കുന്നവർ സാംസ്കാരിക കേരളത്തിനു എന്ത് നന്മയാണ് പകർന്നു നൽകിയതെന്ന് കൂടി സ്വയം ചിന്തിക്കണം - സംഘടനാ ശക്തി ഉണ്ടെങ്കിൽ എന്തും ആവാം എന്ന മനോഭാവം മാറി നിയമപരം ആയി എന്തും ആവാം എന്ന് തന്നെ ആവരുതോ ചിന്താരീതികൾ ?

ചുംബന കൂട്ടായ്മയുടെ സംഘാടകരിലേക്ക് വരിക -- അവർ എന്താവാം ഉദേശിക്കുന്നത് ? കുറെ ആളുകള് എവിടെ എങ്കിലും ഒരുമിച്ചു ചേർന്ന് ചുംബിച്ചാൽ ഉടനെ ഇവിടെ സാംസ്കാരിക വ്യതിയാനം വരുത്താം എന്നൊക്കെ അവർ ചിന്തിക്കുന്നുണ്ടാവുമോ - ഇല്ല എന്നാണു എനിക്ക് തോന്നുന്നത് -- പൌര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോൾ അവരാൽ ആവും വിധം ഒരു പ്രതിഷേധം എന്നാവുമോ ? - അതുമല്ല കപട സാംസ്കാരിക വാദികൾ സംഘടനാ ശക്തി കൊണ്ട് സ്വാതന്ത്ര്യ നിഷേധം നടത്തിയാൽ അതെ സംഘടനാ ശക്തി ആർജിചു അതിനെ ചോദ്യം ചെയ്യുക എന്നത് തന്നെ ആവണം ഇതിന്റെ പിന്നിലെ മനശാസ്ത്രം -- തീര്ച്ചയായും ഇതൊരു സ്വാതന്ത്ര്യ പ്രഖ്യാപനം ആണ് . ശരിയും തെറ്റുമൊക്കെ കാലം വിലയിരുത്തട്ടെ

ഇന്ന് പരസ്യ ചുംബനം നാളെ പരസ്യ ലൈംഗീക ബന്ധം  എന്നൊക്കെ ചിന്തിക്കുന്ന ആളുകളോട് വേറെ ഒന്നും പറയാൻ ഇല്ല -- നിങ്ങൾ ആദ്യം ചരിത്രം പഠിക്കുക പിന്നെ ചുംബനങ്ങലിലെ  ലൈംഗീകതയും  -- നാണക്കേട്‌ തോന്നിയില്ല എങ്കിൽ മാത്രം നിലപാടുകളിൽ തുടരുക -- സംസ്കാരം എന്നത് സമൂഹത്തിന്റെ പ്രകൃയകളിൽ നിന്നും സംസ്കരിച്ചെടുക്കുന്ന നന്മയാണ് അഥവാ ആവണം അത് പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവാൻ സമൂഹത്തെ അപ്പാടെ ഉൾക്കൊള്ളാൻ വേണ്ട മാനസിക വലുപ്പവും പക്ശ്വതയും ഉള്ളവനാവനം -- അല്ലാതെ തല്ലി ജയിക്കാൻ ആഗ്രഹമുള്ളവൻ ആ ശാരീരിക ശേഷി കൊണ്ട് ജയിക്കയല്ല സ്വയം തോല്ക്കയാണ് ചെയ്യുന്നതെന്ന് മനസിലാക്കണം -- കാരണം ശാരീരിക ശേഷി എന്നത് ഒരു വ്യക്തിക്കും സ്ഥായി ആയി ഉള്ളതല്ല എന്നും മരിച്ചു വിശാല മനസ്കതയും പക്വതയും കാലം ചെല്ലുന്തോറും ഏറുമെന്നും സ്വയം ചിന്തിച്ചു ബോധ്യപ്പെടണം --

Sunday, September 28, 2014

അഞ്ചാം നിലയിലെ പറവ ------------------


""ഇവിടെ ആണ് ഞങ്ങൾ സ്ഥിരം ഇരുന്നിരുന്ന ഇടം -- അതാ അവിടെ ആയിരുന്നു അന്ന് കാന്റീൻ - ഇവിടെ ഇരുന്നാൽ മൂന്നാം നിലയിൽ ആ കാണുന്നതായിരുന്നു ഞങ്ങളുടെ ക്ലാസ് റൂം --- അന്നീ ലൈബ്രറി ഇത്രേം വലുതായിരുന്നില്ല -- ആ കാണുന്ന പുതിയ കെട്ടിടങ്ങളുടെ സ്ഥാനത്തു മരങ്ങളായിരുന്നു -- ഇന്റെർവൽ സമയത്ത് ഞങ്ങളിൽ ചിലരെങ്കിലും അവരവരുടെ കാമുകിമാരും ഒത്തു അവിടെ ഇരുന്നു സംസാരിച്ചിരുന്നു -- വാ ഞങ്ങളുടെ ക്ലാസ് റൂം കാണണ്ടേ -- ഈ പടികൾ കേറാൻ അന്നിതിന്റെ പത്തിലൊന്ന് സമയം എടുത്തിരുന്നില്ലാ -- നീ എന്തിനാ പകച്ചു നോക്കുന്നത് ? -- നിനക്കറിയണ്ടേ അവളെ പറ്റി -- അതാ ആ ക്ലാസ് റൂമിൽ ആ മൂന്നാമത്തെ ബെഞ്ചായിരുന്നു അവളുടെ ഇരിപ്പിടം --- എന്നും ഉച്ചയ്ക്ക് ആ കാണുന്ന ക്ലാസിൽ നിന്നും ഞാൻ വരുമ്പോ അവളിവിടെ കാണും --- ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു നിന്നിരുന്നത് ഈ ജനാലയുടെ സമീപം ആയിരുന്നു -- എന്താ നീ ഇങ്ങനെ നോക്കുന്നത് ? -- ഹഹഹഹഹഹ --- ഞങ്ങൾ തമ്മിൽ പ്രണയം ആയിരുന്നു എന്നാ സംശയം ശരിവയ്ക്കാൻ ആണോ ? --""
ഇത്രയും പറഞ്ഞു അയാൾപകച്ചു നിന്ന രണ്ടാമന്റെ അടുത്തേക്ക് നീങ്ങി അയാളുടെ ഇരു തോളിലും പിടിച്ചു വീണ്ടും തുടർന്നു -- "" അറിയാമോ ഞങ്ങൾക്കന്നു പ്രേമിക്കാൻ ഒന്നും ആവില്ലായിരുന്നു -- അവൾക്കു നല്ല ബോധ്യം ഉണ്ടായിരുന്നു അവളുടെ വീട്ടിലെ അവസ്ഥയും അവൾ ഉടനെ ഒരു ജോലി നേടിയെടുത്തില്ലെങ്കിൽ അവിടെ എന്ത് സംഭവിക്കും എന്നതിനെ പറ്റിയും -- ആ അവസ്ഥയാണ് നീ മുതലെടുത്തത് --- അവളുടെ വീട്ടുകാരെ നീ പ്രലോഭിപ്പിച്ചു --- അവളൊരു കൊച്ചു പൂമ്പാറ്റ ആയിരുന്നു --- നീ അവളെ തട്ടിയെടുത്തു എന്നതാവും ശരി --- എന്നിട്ടോ ? ഞാൻ ഒരു ജീവിതം ഒക്കെ കേട്ടിപ്പെടുത്തു വന്നപ്പോ എല്ലാം കഴിഞ്ഞിരുന്നു -- തിരിച്ചു പിടിക്കാൻ ആവാത്ത വണ്ണം അവൾ ദൂരെ പോയി കഴിഞ്ഞിരുന്നു "" ഇത്രയും പറഞ്ഞയാൾ രണ്ടാമന്റെ മുഖം അടച്ചോരടി -- ആ ആഘാതത്തിൽ രണ്ടാമൻ തറയിൽ വീണു പോയി --- അയാൾ തറയിൽ കിടന്നവന്റെ കൈ രണ്ടും പിന്നിൽ ചേർത്തു വച്ചു പോക്കറ്റിൽ കരുതിയ കയർ കൊണ്ട് കെട്ടി -- രണ്ടു കാലും കൂട്ടി കെട്ടി അയാൾ അവനെ വലിച്ചിഴച്ചു ആ ക്ലാസ് റൂമിൻ അകത്തേക്ക് കൊണ്ട് പോയി --- എടുത്തു ആ ബെഞ്ചിൽ ഇരുത്തി രണ്ടാമൻ ആകെ പരവശനായിരുന്നു അയാൾ രണ്ടാമനെതിർ വശം ഇരുന്നു --- "" എന്നിട്ട് നീ - നിനക്ക് മദ്യപിക്കാം ചൂത് കളിക്കാം അതൊക്കെ നിന്റെ സ്വകാര്യം പക്ഷെ --- അതിനു നീ അവളെ ---- നായിന്റെ മോനെ --- ഞാൻ എല്ലാം ദൂരെ നിന്ന് കണ്ടിരുന്നു ഒരുപാട് തവണ അവളെ ഞാൻ കണ്ടു ,,,വിളിച്ചു എന്റെ ജീവിതത്തിലേക്ക് എന്താണെന്നറിയില്ല -- അവൾ വന്നില്ലാ നിനക്ക് പിറന്ന മോനെയും നോക്കി എല്ലാം സഹിച്ച അവൾ എന്നെ പിന്തിരിപ്പിച്ചു വിട്ടു -- എന്നിട്ടും നീീ ----- അന്ന് ആ ദിവസം അവളെന്നെ വിളിച്ചിരുന്നു --- എന്നെ ഇഷ്ടം ആയിരുന്നു എന്നും എന്റെ ജീവിതം നിന്റെ എച്ചിൽ കൊണ്ട് അശുദ്ധമാക്കാൻ ആവില്ല എന്നുള്ളത് കൊണ്ടാണ് എന്നെ ഒഴിവാക്കുന്നതെന്നും അവളെന്നോട് പറഞ്ഞിരുന്നു --- പലരുടെ എച്ചിലാവില്ല എന്നവൾ തറപ്പിച്ചു പറയുകയും ചെയ്തു --- നീ അവളെ കണ്ടിരുന്നില്ല --- അവളുടെ തൊലിവെളുപ്പും തൂക്കവും നീ ചന്തയിൽ രഹസ്യമായി കച്ചോടമാക്കിയാ ആ ദിവസം --- അവളെന്നോട് നാളെ കാണണം എന്നും വീട്ടില് വന്നു തന്നെ കാണണം എന്നും ആവശ്യപ്പെട്ടു --- "" ഇത്രയും പറഞ്ഞയാൾ രണ്ടാമനെ മൃഗീയമായി തല്ലി -- രണ്ടാമൻ അവശനായി ചോര കുതിച്ചൊഴുകുന്ന മൂക്കിലൂടെ ശ്വാസം എടുക്കാൻ കഷ്ടപ്പെട്ട് -- അയാൾ അല്പം അകലെ മാറിയിരുന്നു ഒരു ചുരുട്ടെടുത്തു കത്തിച്ചു -- അയാളുടെ കണ്ണുകൾഒരു മൃത മത്സ്യത്തിന്റെ എന്നപോലെ തോന്നിച്ചു --- രണ്ടാമൻ ആ കാഴ്ച കണ്ടു പേടിച്ചു --- ഇനിയെന്താവാം ഇയാളുടെ ഉദ്ദേശം എന്നാറിയാതെ ശബ്ദം പോലും പുറപ്പെടുവിക്കാൻ ആവാതെ പകച്ചു --
അയാൾ മെല്ലെ രണ്ടാമന്റെ അടുത്തു വന്നിരുന്നു --- അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി --- അയാൾ രണ്ടാമന്റെ കണ്ണുകളിലേക്കു നോക്കി --- " നിനക്കറിയോ ഞാൻ ഒരു ഉറുംബിനെ പോലും അറിഞ്ഞൊണ്ട് നോവിച്ചിട്ടില്ല ഇന്നുവരെ --- അവളെ എനിക്കിഷ്ടം ആയിരുന്നു ഒരുപാടൊരുപാട് --- ആ ഹോട്ടലിന്റെ അഞ്ഞാം നിലയിൽ നിന്നും അവൾ പറന്നകന്നു പോകുമ്പോ ഞാൻ മണലാരണ്യത്തിൽ എന്റെ ജീവൻ ഉരുക്കി നാട്ടിൽ വീടുണ്ടാക്കുകയായിരുന്നു ---- ഈ ചുരുട്ട് കണ്ടോ ? ഒറിജിനൽ ക്യൂബാൻ ഹവാന ചുരുട്ടാണ് ""എന്നിട്ടയാൾ അതൊന്നു ആഞ്ഞു വലിച്ചു --- വാച്ചു നോക്കി സമയം തൃപ്തമല്ല എന്നാ ഭാവത്തിൽ -- രണ്ടാമനെ നോക്കി --- അയാളുടെ കണ്ണുനീർ ഒഴിഞ്ഞു ആ കണ്ണുകളിൽ ഒരു മൃഗം ചേക്കേറുന്നത് രണ്ടാമൻ ഭീതിയോടെ കണ്ടു ---
''' നാശം സമയം ആയിട്ടില്ല "" --- ഇത്രയും പറഞ്ഞയാൾ രണ്ടാമന്റെ മുഖത്തേക്ക് ആ കത്തിയ ചുരുട്ട് ചേർത്ത് വച്ചു കവിളിലെ മാംസം വെന്തു നീറി രണ്ടാമൻ നിലവിളിച്ചു പോയീ -- ബ്ലാക്ക് ബോർഡ് തുടയ്ക്കുന്ന ഡസ്റ്റർ രണ്ടാമന്റെ വായിൽ തിരുകി ആ ശബ്ദവും അയാൾ അവസാനിപ്പിച്ചു --- "" ഏഴു അൻപത്തി അഞ്ചു -- അതല്ലേ സമയം ?"" ആ വലിയ ചുരുട്ട് കൊണ്ട് രണ്ടാമന്റെ ദേഹമാസകലം പൊള്ളൽ ഏല്പിച്ചു കൊണ്ട് അയാൾ തുടർന്നു -- "" ഇനി നിന്നിൽ നിന്നും ഒളിച്ചു വയ്ക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല -- നീയും പറക്കാൻ പോകുന്നു ഏഴു അൻപത്തി അഞ്ചു ആകുമ്പോ ഈ മൂന്നാം നിലയിൽ നിന്നും നീയ് പറന്നു പറന്നു പോകും --- ഒന്ന് ചിറകടിക്കാനോ നിലവിളിക്കാണോ ആവാതെ "" --- അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു --- രണ്ടാമന്റെ ശരീരം അസഹ്യമായ വേദനയിൽ പുളഞ്ഞു അയാളുടെ ബോധം മങ്ങി അയാൾ ബോധരഹിതനായി ---
=======================================================================
"" എങ്ങനെ ഉണ്ട് ഇപ്പൊ -- എന്തെങ്കിലും വ്യത്യാസം ?""
"" ഇല്ല അയാളുടെ കാര്യത്തിൽ ഒരു തിരിച്ചു പോക്കിനി ആവില്ല ""
മുന്നിലിരുന്ന ചെറുപ്പക്കാരന്റെ ചോദ്യത്തിന് കണ്ണാടി ഊരി മുഖം തുടച്ചു ആ മനശാസ്ത്ര വിദഗ്ദ്ധൻ ഇത്രയും കൂടി പറഞ്ഞു --- ""താങ്കളുടെ അച്ഛൻ ഇനി ഒരിക്കലും നോർമൽ ആവില്ല -- അയാളുടെ ബോധമനസ് അയാളിൽ നിന്നും വിട്ട് പോയിക്കഴിഞ്ഞു -- ഇനി എന്തെങ്കിലും ട്രാൻക്യിലൈസർ കൊടുത്ത് അബോധത്തിൽ സൂക്ഷിക്കാം എന്നല്ലാതെ ------ സോറി മാൻ ഐ അം ഹെല്പ്ലെസ്സ് ""
അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത പെണ്ണിന്റെ മകന് ആ ഡോക്ടറുടെ മറുപടി കേട്ട് സ്തബ്ദനായി ഇരിക്കാനേ കഴിഞ്ഞുള്ളു --
======================================================================
സെല്ലിനുള്ളിൽ കിടന്ന രണ്ടാമന് ബോധം തെളിഞ്ഞു -- അയാൾ കണ്ണ് തുറന്നു ചുറ്റും നോക്കി ക്ലാസ് മുറിയുടെ ജനാലയിലൂടെ തന്നെ നോക്കി നില്ക്കുന്ന ചുരുട്ട് വലിക്കുന്ന അയാളുടെ രൂപം കണ്ടു രണ്ടാമൻ വീണ്ടും ഞെട്ടി -- അയാൾ മെല്ലെ പറഞ്ഞു """ഇന്നലെയും നീ രക്ഷപെട്ടു -- അബോധാവസ്ഥയിൽ നിന്നെ പറക്കാൻ വിട്ടാൽ ആ വേദന നീ അറിയില്ലാ --- സാരമില്ല ഇത്രേം വർഷം ഞാൻ കത്തിരുന്നില്ലേ ഇതിനായി ഇനിയും ഒരു രാവ് കൂടി -- കേവലം മണിക്കൂറുകളുടെ കാര്യം മാത്രം """" ചുരുട്ടാഞ്ഞു വലിച്ചു അയാൾ രണ്ടാമനെ നോക്കി ഇരുന്നു ---
======================================================
 ട്രാൻക്യിലൈസർ നിശബ്ദനാക്കിയ രണ്ടാമന് ഉറപ്പുണ്ടായിരുന്നു -- അയാള് അവിടെ തന്നെ ഉണ്ടാവും എന്ന് -- രണ്ടാമന് ബോധം വരുന്നത് വരെ ----

Friday, August 22, 2014

ചരിതം നീ അറിയരുത് !!!!!!! --------------------------------------


ഓർമകളെ നീ മുറിച്ചെടുക്കുക ..........
ചന്നം പിന്നം വെട്ടി ചിലത് യോജിപ്പിക്കുക .........
ബാക്കിയായത് ഉപേക്ഷിക്കണം .............
സംസ്കാരം ഒരു പർവതമോ ..
ആഴിയോ ... മണൽ പരപ്പോ ...
ആണെന്ന് ഞാൻ പറയുന്നത് നീ വിശ്വസിക്കണം ...
ആര്ദ്രതയുടെ കണിക പോലും മനസ്സിൽ നീ
ഒഴിവാക്കണം .... പിഞ്ചു കുഞ്ഞിനേയും ...
നര നിറഞ്ഞ മുത്തശ്ശിയേയും .. നീ കാമത്താൽ തേടണം ..
സമ്മർദങ്ങൾ ഏറെ കരുതുന്നുണ്ട് ഞാൻ നിനക്കായി ...
അതിനാൽ നീ സമ്മർദങ്ങളെ പ്രണയിക്കണം ....
ഇനിയും ഇനിയും എന്ന് നിലവിളിച്ചു .....
ഒരു നായയെ പോലെ നീ എന്നെ പിന്തുടരണം ....
വരിയുടച്ച് ഷണ്ഡൻ ആക്കിയും ------
നാവു മുറിച്ചു മൂകൻ ആക്കിയും ..............
ഞാൻ എന്റെ ജനതയെ സൃഷ്ടിക്കും ...
അത് കണ്ടു ചുളിയുന്ന നെറ്റികൾ ഉണ്ടാവാം ..
അവർക്കായി എനിക്ക് യുക്തികൾ കരുതണം ....
അതിനാൽ --------
അതിനാൽ ....
നീ ചരിതം അറിയരുത് ----
നിനക്ക് മുന്നേ പോയവർ .......
ചിരിച്ചതെന്തിനെന്നും ......
രമിച്ചതെന്തിലെന്നും .....
നീ അറിയാൻ ശ്രമിക്കരുത് ....
അധികാരത്തിന്റെ മിന്നുന്ന പടവാളുകൾ .....
ഞാൻ മൂർച്ച കൂട്ടിയിരിക്കുന്നത് ....
അനുസരണ ഇല്ലാത്തോരുടെ ചോര ചേർത്തു ...
മിനുക്കത്തോടെ അണിയാൻ ആണെന്ന് മറക്കരുത് ...
നീ അതിനാൽ ചരിതം അറിയരുത് .......
അറിയാൻ ശ്രമിക്കരുത് .......

Tuesday, July 1, 2014

എനിക്കൊന്നു ഉറക്കെ കരയണം
മിനിമം നിലവിളിക്കയെങ്കിലും വേണം
കൂവിയാലും മതി
ജീവനുണ്ടെന്നു സ്വയം ഉറപ്പിക്കാൻ വേണ്ടി ആണ്
-----------------------------------------------------

മരപ്പാവ മെനയുന്നവർ

പൊങ്ങു തടി ആയിരുന്നു ---
ഒഴുക്കിനൊപ്പം ഒഴുകിയും
ഓളങ്ങളിൽ നീരാടിയും
തുള്ളിക്കളിച്ചും കലഹിച്ചും
അങ്ങനെ ഒരുപാട് നാൾ !
ഓളങ്ങൾ തീരത്തടുപ്പിച്ചത്
നീയെന്നെ കണ്ടെത്തുന്നത്
സ്നേഹന ലേപനങ്ങളാൽ മൃദുവാക്കിയത്
ഒക്കെ ഞാൻ ആസ്വദിച്ചു ---
----------------------------------
പിന്നെ മൂർച്ചകൂട്ടിയ ആയുധങ്ങൾ
ചെത്തി ചെത്തി എന്റെ ഉടൽ
ഓരോ തവണയും പ്രതിബിംബം എന്നെ കാട്ടി
നന്നാവും നന്നാവും എന്ന് നുണ പറഞ്ഞു  നീ
എനിക്ക് സംശയം ഉണ്ടായിരുന്നു
എന്നാലും വേറെ പോംവഴി ഉണ്ടായിരുന്നില്ല
നന്നാവും നന്നാവും എന്ന് ഞാൻ സ്വയം
പറഞ്ഞു എന്നെ തന്നെ വിശ്വസിപ്പിച്ചു
--------------------------------------------
ഈ ചായം പുരട്ടി മിനുക്കി വച്ച രൂപം
ഞാനാണെന്ന് നീ പറഞ്ഞപ്പോൾ
പ്രതിബിംബം കാട്ടിയപ്പോൾ
ഞാനതിൽ എന്നെ തിരയുകയായിരുന്നു
ഇന്ന് ഞാനതറിയുന്നു ----
നിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു
നീ രൂപം കൊടുത്ത ഒരു വെറും
മരപ്പാവയ്ക്ക് --- എങ്ങനെ ഞാനാവാൻ കഴിയും ?
എനിക്ക് പ്രിയപ്പെട്ടതെല്ലാം എന്നിൽ നിന്നും നീ
ചെത്തി
എടുത്തിരുന്നുവല്ലോ -- നിനക്കായിSaturday, February 8, 2014

അരുതെന്റെ മക്കളെ പുറത്തേക്കിറങ്ങരുത്

അരുതെന്റെ മക്കളെ പുറത്തേക്കിറങ്ങരുത്
കൂട്ടരേ തേടരുത്‌ കൂട്ടായി നടക്കരുത്
ഉച്ചത്തില്‍ മിണ്ടരുത് പൊട്ടിച്ചിരിക്കരുത്
അവരുണ്ടെവിടെയും പതിയിരിപ്പാണവര്‍
ഹൃദയം നിറച്ചും വെടിമരുന്നുള്ളവര്‍

നൂൽക്കാതെ  നെയ്യാതെ ഖദറിട്ട തസ്കരര്‍
ചരിതം തിരുത്തുവാന്‍ പള്ളി തകര്‍ത്തവര്‍
മാർക്സിൻ തത്വം വിറ്റിട്ട്  ആസ്തി മെനഞ്ഞവര്‍
അവരുണ്ടെവിടെയും പതിയിരിപ്പാണവര്‍
ഹൃദയം നിറച്ചും വെടിമരുന്നുള്ളവര്‍

അയലത്ത് നിന്നും വേലി നുഴഞ്ഞവര്‍
ചുടുചോര മണവും തപ്പി നടപ്പവര്‍
പെരും പടക്കങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടവര്‍
പൊട്ടിത്തെറിക്കും നിനക്കാത്ത നേരത്ത്
അതിനാലെന്‍ മക്കളെ പുറത്തെക്കിറങ്ങരുത്

ഒരു പിഞ്ചു കുഞ്ഞിനെ താതന്‍ ചതിക്കുന്നു
കാന്തനെ വിട്ടോരുവള്‍ ജാരനെ വരിക്കുന്നു
വിദ്യ പകരുന്നോനും ലൈംഗീക തൃഷ്ണകള്‍
അധ്യാപകരിൽ സ്ഖലനത്തിന്‍ സാധ്യത
തേടുന്ന വിദ്യാര്‍ഥി മാതൃക ചമയ്ക്കുന്നു

നിണമൂറും ദംഷ്ട്രകള്‍ ചുണ്ടാല്‍ മറച്ചിട്ടു
തോളത്തിടും കയ്യില്‍ കത്തി ഒളിപ്പിച്ചു
കപടമാം സ്നേഹം അമിതമായ് കാട്ടുന്ന
ഒരുപാട് പേരുണ്ട് അവരാണെവിടെയും
അരുതരുത് മക്കളെ പുറത്തെക്കിറങ്ങരുത്

ഈ മണ്ണിന്‍ മക്കടെ തുടിക്കുന്ന ഹൃദയത്തില്‍
വെടിയുണ്ട ഏറ്റി ചിതറിച്ചു വഞ്ചകര്‍
ഒരു കെട്ടു നോട്ടിനും നിമിഷ സൌഖ്യത്തിനും
ജനനിയെ പോലും ഒറ്റി കൊടുപ്പവര്‍
അവരാണെവിടെയും പതിയിരിപ്പാണവര്‍

ഭരണ അധികാരികള്‍ ജീവന്റെ വെട്ടവും
സ്നേഹ നാളങ്ങളും ഊതിക്കെടുത്തുന്നു
ഇരുളിനാല്‍ തീര്‍ത്തൊരു കൊട്ടാര മുറികളില്‍
പാത്തിരിപ്പുണ്ടവര്‍ സൂക്ഷിക്ക മക്കളെ
അരുതരുതു നിങ്ങള്‍ പുറത്തെക്കിറങ്ങരുത്

ഒരു തരി വെട്ടവും പ്രാണനും കരുതുക
ആരും വന്നെത്താത്തിടങ്ങൾ നീ തിരയുക
അവിടെത്തിച്ചേരുക  കാത്തിരുന്നീടുക
ഇരുള്‍ മൂടി ഈ ലോകം സ്വയം ഒടുങ്ങുംപോള്‍
നവലോക സൃഷ്ടിക്കതുപകരിച്ചെക്കാം
 ഒരു തരി വെട്ടവും പ്രാണനും കരുതുക
 നവലോക സൃഷ്ടിക്കതുപകരിച്ചെക്കാം

അതുവരെ മക്കളെ പുറത്തിറങ്ങീടരുത്-----

Thursday, September 19, 2013

ശേഷം -------------

അവസാനത്തെ ആളും ശ്മശാനത്തിന്റെ പടിയിറങ്ങി പോയി ---
അപ്പോഴും കനലുകൾ എരിഞ്ഞുകൊണ്ടിരുന്നു ---
ശ്മശാനം സൂക്ഷിപ്പുകാരനായ താടിക്കാരൻ ---
റീത്തുകൾ വാരിക്കൂട്ടി ചവറ്റുകൊട്ടയിൽ കളയുന്ന തിരക്കിലും --
കഴിഞ്ഞു ------------
__________________________________________________________
ആരെങ്കിലും വരും നാളെയോ മറ്റെന്നാളോ ----
ചെറുകുടത്തിലെ അവശേഷിപ്പും തേടി ---
കഴുകി വെടിപ്പാക്കി വല്ല ആറ്റിലോ മറ്റോ കൊണ്ട് കളഞ്ഞു --
കർമങ്ങൾ ചെയ്തു അവസാനിപ്പിക്കും -----
അയാൾ കൈകാലുകൾ കഴുകി അയാളുടെ അനുവദിക്കപ്പെട്ട ഇടത്തേക്ക് ചുരുങ്ങി --
ഒരു ബലിക്കാക്ക കൂടണയാൻ പറന്നു ---
___________________________________________________________
മൊബൈൽ മോർച്ചറിയുടെ ഓപ്പറേറ്റർ അതിന്റെ കണ്ണാടി അടപ്പ് അമർത്തി തുടച്ചു ---
""നാശം ചത്തവന്റെ ഭാര്യയുടെ കണ്ണീന്ന് വരുന്നത് ആസിഡ് ആണോ ?
കണ്ണാടി മൊത്തം ഉരുകിപ്പോയീ "" --- അയാൾ പിറുപിറുത്തു ----
___________________________________________________________
അവളുടെ എരിയുന്ന നെഞ്ചിലെ കനല് വീണു മരണവീടിന്റെ ഒരു ഭാഗത്ത് തീ പടര്ന്നു തുടങ്ങുമ്പോൾ ---- ബന്ധുക്കൾ സഞ്ചയന   ദിവസത്തെ സദ്യവട്ടത്തിനു ചാർത്തെഴുതുന്നുണ്ടായിരുന്നു---------------