Sunday, September 28, 2014

അഞ്ചാം നിലയിലെ പറവ ------------------


""ഇവിടെ ആണ് ഞങ്ങൾ സ്ഥിരം ഇരുന്നിരുന്ന ഇടം -- അതാ അവിടെ ആയിരുന്നു അന്ന് കാന്റീൻ - ഇവിടെ ഇരുന്നാൽ മൂന്നാം നിലയിൽ ആ കാണുന്നതായിരുന്നു ഞങ്ങളുടെ ക്ലാസ് റൂം --- അന്നീ ലൈബ്രറി ഇത്രേം വലുതായിരുന്നില്ല -- ആ കാണുന്ന പുതിയ കെട്ടിടങ്ങളുടെ സ്ഥാനത്തു മരങ്ങളായിരുന്നു -- ഇന്റെർവൽ സമയത്ത് ഞങ്ങളിൽ ചിലരെങ്കിലും അവരവരുടെ കാമുകിമാരും ഒത്തു അവിടെ ഇരുന്നു സംസാരിച്ചിരുന്നു -- വാ ഞങ്ങളുടെ ക്ലാസ് റൂം കാണണ്ടേ -- ഈ പടികൾ കേറാൻ അന്നിതിന്റെ പത്തിലൊന്ന് സമയം എടുത്തിരുന്നില്ലാ -- നീ എന്തിനാ പകച്ചു നോക്കുന്നത് ? -- നിനക്കറിയണ്ടേ അവളെ പറ്റി -- അതാ ആ ക്ലാസ് റൂമിൽ ആ മൂന്നാമത്തെ ബെഞ്ചായിരുന്നു അവളുടെ ഇരിപ്പിടം --- എന്നും ഉച്ചയ്ക്ക് ആ കാണുന്ന ക്ലാസിൽ നിന്നും ഞാൻ വരുമ്പോ അവളിവിടെ കാണും --- ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു നിന്നിരുന്നത് ഈ ജനാലയുടെ സമീപം ആയിരുന്നു -- എന്താ നീ ഇങ്ങനെ നോക്കുന്നത് ? -- ഹഹഹഹഹഹ --- ഞങ്ങൾ തമ്മിൽ പ്രണയം ആയിരുന്നു എന്നാ സംശയം ശരിവയ്ക്കാൻ ആണോ ? --""
ഇത്രയും പറഞ്ഞു അയാൾപകച്ചു നിന്ന രണ്ടാമന്റെ അടുത്തേക്ക് നീങ്ങി അയാളുടെ ഇരു തോളിലും പിടിച്ചു വീണ്ടും തുടർന്നു -- "" അറിയാമോ ഞങ്ങൾക്കന്നു പ്രേമിക്കാൻ ഒന്നും ആവില്ലായിരുന്നു -- അവൾക്കു നല്ല ബോധ്യം ഉണ്ടായിരുന്നു അവളുടെ വീട്ടിലെ അവസ്ഥയും അവൾ ഉടനെ ഒരു ജോലി നേടിയെടുത്തില്ലെങ്കിൽ അവിടെ എന്ത് സംഭവിക്കും എന്നതിനെ പറ്റിയും -- ആ അവസ്ഥയാണ് നീ മുതലെടുത്തത് --- അവളുടെ വീട്ടുകാരെ നീ പ്രലോഭിപ്പിച്ചു --- അവളൊരു കൊച്ചു പൂമ്പാറ്റ ആയിരുന്നു --- നീ അവളെ തട്ടിയെടുത്തു എന്നതാവും ശരി --- എന്നിട്ടോ ? ഞാൻ ഒരു ജീവിതം ഒക്കെ കേട്ടിപ്പെടുത്തു വന്നപ്പോ എല്ലാം കഴിഞ്ഞിരുന്നു -- തിരിച്ചു പിടിക്കാൻ ആവാത്ത വണ്ണം അവൾ ദൂരെ പോയി കഴിഞ്ഞിരുന്നു "" ഇത്രയും പറഞ്ഞയാൾ രണ്ടാമന്റെ മുഖം അടച്ചോരടി -- ആ ആഘാതത്തിൽ രണ്ടാമൻ തറയിൽ വീണു പോയി --- അയാൾ തറയിൽ കിടന്നവന്റെ കൈ രണ്ടും പിന്നിൽ ചേർത്തു വച്ചു പോക്കറ്റിൽ കരുതിയ കയർ കൊണ്ട് കെട്ടി -- രണ്ടു കാലും കൂട്ടി കെട്ടി അയാൾ അവനെ വലിച്ചിഴച്ചു ആ ക്ലാസ് റൂമിൻ അകത്തേക്ക് കൊണ്ട് പോയി --- എടുത്തു ആ ബെഞ്ചിൽ ഇരുത്തി രണ്ടാമൻ ആകെ പരവശനായിരുന്നു അയാൾ രണ്ടാമനെതിർ വശം ഇരുന്നു --- "" എന്നിട്ട് നീ - നിനക്ക് മദ്യപിക്കാം ചൂത് കളിക്കാം അതൊക്കെ നിന്റെ സ്വകാര്യം പക്ഷെ --- അതിനു നീ അവളെ ---- നായിന്റെ മോനെ --- ഞാൻ എല്ലാം ദൂരെ നിന്ന് കണ്ടിരുന്നു ഒരുപാട് തവണ അവളെ ഞാൻ കണ്ടു ,,,വിളിച്ചു എന്റെ ജീവിതത്തിലേക്ക് എന്താണെന്നറിയില്ല -- അവൾ വന്നില്ലാ നിനക്ക് പിറന്ന മോനെയും നോക്കി എല്ലാം സഹിച്ച അവൾ എന്നെ പിന്തിരിപ്പിച്ചു വിട്ടു -- എന്നിട്ടും നീീ ----- അന്ന് ആ ദിവസം അവളെന്നെ വിളിച്ചിരുന്നു --- എന്നെ ഇഷ്ടം ആയിരുന്നു എന്നും എന്റെ ജീവിതം നിന്റെ എച്ചിൽ കൊണ്ട് അശുദ്ധമാക്കാൻ ആവില്ല എന്നുള്ളത് കൊണ്ടാണ് എന്നെ ഒഴിവാക്കുന്നതെന്നും അവളെന്നോട് പറഞ്ഞിരുന്നു --- പലരുടെ എച്ചിലാവില്ല എന്നവൾ തറപ്പിച്ചു പറയുകയും ചെയ്തു --- നീ അവളെ കണ്ടിരുന്നില്ല --- അവളുടെ തൊലിവെളുപ്പും തൂക്കവും നീ ചന്തയിൽ രഹസ്യമായി കച്ചോടമാക്കിയാ ആ ദിവസം --- അവളെന്നോട് നാളെ കാണണം എന്നും വീട്ടില് വന്നു തന്നെ കാണണം എന്നും ആവശ്യപ്പെട്ടു --- "" ഇത്രയും പറഞ്ഞയാൾ രണ്ടാമനെ മൃഗീയമായി തല്ലി -- രണ്ടാമൻ അവശനായി ചോര കുതിച്ചൊഴുകുന്ന മൂക്കിലൂടെ ശ്വാസം എടുക്കാൻ കഷ്ടപ്പെട്ട് -- അയാൾ അല്പം അകലെ മാറിയിരുന്നു ഒരു ചുരുട്ടെടുത്തു കത്തിച്ചു -- അയാളുടെ കണ്ണുകൾഒരു മൃത മത്സ്യത്തിന്റെ എന്നപോലെ തോന്നിച്ചു --- രണ്ടാമൻ ആ കാഴ്ച കണ്ടു പേടിച്ചു --- ഇനിയെന്താവാം ഇയാളുടെ ഉദ്ദേശം എന്നാറിയാതെ ശബ്ദം പോലും പുറപ്പെടുവിക്കാൻ ആവാതെ പകച്ചു --
അയാൾ മെല്ലെ രണ്ടാമന്റെ അടുത്തു വന്നിരുന്നു --- അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി --- അയാൾ രണ്ടാമന്റെ കണ്ണുകളിലേക്കു നോക്കി --- " നിനക്കറിയോ ഞാൻ ഒരു ഉറുംബിനെ പോലും അറിഞ്ഞൊണ്ട് നോവിച്ചിട്ടില്ല ഇന്നുവരെ --- അവളെ എനിക്കിഷ്ടം ആയിരുന്നു ഒരുപാടൊരുപാട് --- ആ ഹോട്ടലിന്റെ അഞ്ഞാം നിലയിൽ നിന്നും അവൾ പറന്നകന്നു പോകുമ്പോ ഞാൻ മണലാരണ്യത്തിൽ എന്റെ ജീവൻ ഉരുക്കി നാട്ടിൽ വീടുണ്ടാക്കുകയായിരുന്നു ---- ഈ ചുരുട്ട് കണ്ടോ ? ഒറിജിനൽ ക്യൂബാൻ ഹവാന ചുരുട്ടാണ് ""എന്നിട്ടയാൾ അതൊന്നു ആഞ്ഞു വലിച്ചു --- വാച്ചു നോക്കി സമയം തൃപ്തമല്ല എന്നാ ഭാവത്തിൽ -- രണ്ടാമനെ നോക്കി --- അയാളുടെ കണ്ണുനീർ ഒഴിഞ്ഞു ആ കണ്ണുകളിൽ ഒരു മൃഗം ചേക്കേറുന്നത് രണ്ടാമൻ ഭീതിയോടെ കണ്ടു ---
''' നാശം സമയം ആയിട്ടില്ല "" --- ഇത്രയും പറഞ്ഞയാൾ രണ്ടാമന്റെ മുഖത്തേക്ക് ആ കത്തിയ ചുരുട്ട് ചേർത്ത് വച്ചു കവിളിലെ മാംസം വെന്തു നീറി രണ്ടാമൻ നിലവിളിച്ചു പോയീ -- ബ്ലാക്ക് ബോർഡ് തുടയ്ക്കുന്ന ഡസ്റ്റർ രണ്ടാമന്റെ വായിൽ തിരുകി ആ ശബ്ദവും അയാൾ അവസാനിപ്പിച്ചു --- "" ഏഴു അൻപത്തി അഞ്ചു -- അതല്ലേ സമയം ?"" ആ വലിയ ചുരുട്ട് കൊണ്ട് രണ്ടാമന്റെ ദേഹമാസകലം പൊള്ളൽ ഏല്പിച്ചു കൊണ്ട് അയാൾ തുടർന്നു -- "" ഇനി നിന്നിൽ നിന്നും ഒളിച്ചു വയ്ക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല -- നീയും പറക്കാൻ പോകുന്നു ഏഴു അൻപത്തി അഞ്ചു ആകുമ്പോ ഈ മൂന്നാം നിലയിൽ നിന്നും നീയ് പറന്നു പറന്നു പോകും --- ഒന്ന് ചിറകടിക്കാനോ നിലവിളിക്കാണോ ആവാതെ "" --- അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു --- രണ്ടാമന്റെ ശരീരം അസഹ്യമായ വേദനയിൽ പുളഞ്ഞു അയാളുടെ ബോധം മങ്ങി അയാൾ ബോധരഹിതനായി ---
=======================================================================
"" എങ്ങനെ ഉണ്ട് ഇപ്പൊ -- എന്തെങ്കിലും വ്യത്യാസം ?""
"" ഇല്ല അയാളുടെ കാര്യത്തിൽ ഒരു തിരിച്ചു പോക്കിനി ആവില്ല ""
മുന്നിലിരുന്ന ചെറുപ്പക്കാരന്റെ ചോദ്യത്തിന് കണ്ണാടി ഊരി മുഖം തുടച്ചു ആ മനശാസ്ത്ര വിദഗ്ദ്ധൻ ഇത്രയും കൂടി പറഞ്ഞു --- ""താങ്കളുടെ അച്ഛൻ ഇനി ഒരിക്കലും നോർമൽ ആവില്ല -- അയാളുടെ ബോധമനസ് അയാളിൽ നിന്നും വിട്ട് പോയിക്കഴിഞ്ഞു -- ഇനി എന്തെങ്കിലും ട്രാൻക്യിലൈസർ കൊടുത്ത് അബോധത്തിൽ സൂക്ഷിക്കാം എന്നല്ലാതെ ------ സോറി മാൻ ഐ അം ഹെല്പ്ലെസ്സ് ""
അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത പെണ്ണിന്റെ മകന് ആ ഡോക്ടറുടെ മറുപടി കേട്ട് സ്തബ്ദനായി ഇരിക്കാനേ കഴിഞ്ഞുള്ളു --
======================================================================
സെല്ലിനുള്ളിൽ കിടന്ന രണ്ടാമന് ബോധം തെളിഞ്ഞു -- അയാൾ കണ്ണ് തുറന്നു ചുറ്റും നോക്കി ക്ലാസ് മുറിയുടെ ജനാലയിലൂടെ തന്നെ നോക്കി നില്ക്കുന്ന ചുരുട്ട് വലിക്കുന്ന അയാളുടെ രൂപം കണ്ടു രണ്ടാമൻ വീണ്ടും ഞെട്ടി -- അയാൾ മെല്ലെ പറഞ്ഞു """ഇന്നലെയും നീ രക്ഷപെട്ടു -- അബോധാവസ്ഥയിൽ നിന്നെ പറക്കാൻ വിട്ടാൽ ആ വേദന നീ അറിയില്ലാ --- സാരമില്ല ഇത്രേം വർഷം ഞാൻ കത്തിരുന്നില്ലേ ഇതിനായി ഇനിയും ഒരു രാവ് കൂടി -- കേവലം മണിക്കൂറുകളുടെ കാര്യം മാത്രം """" ചുരുട്ടാഞ്ഞു വലിച്ചു അയാൾ രണ്ടാമനെ നോക്കി ഇരുന്നു ---
======================================================
 ട്രാൻക്യിലൈസർ നിശബ്ദനാക്കിയ രണ്ടാമന് ഉറപ്പുണ്ടായിരുന്നു -- അയാള് അവിടെ തന്നെ ഉണ്ടാവും എന്ന് -- രണ്ടാമന് ബോധം വരുന്നത് വരെ ----

No comments:

Post a Comment