Tuesday, October 28, 2014

ചുംബനങ്ങളും കപട സാംസ്കാരിതയും

കൊച്ചിയിൽ ചുംബന കൂട്ടായ്മ നടത്തുന്നു എന്ന് കേട്ട ഉടനെ തന്നെ ഫെയ്സ് ബുക്കിൽ സമ്മിശ്ര പ്രതികരണ  പോസ്റ്റുകളുടെ പെരുമഴയായി !! ഒരു സാമ്യം അവിടെയും ഇല്ല എന്നല്ല എല്ലാ പ്രതികരണവും തീവ്രം തന്നെ -- സത്യത്തിൽ എന്താവാം ഈ സംഘാടകരുടെ ഉദ്ദേശം? എന്താവാം എതിർക്കുന്നവരുടെ മനസിലിരിപ്പ്? ഒന്ന് ആദ്യം ഈ സംഭവങ്ങളുടെ തുടക്കത്തിലേക്ക് പോകാം -- ജയ്‌ ഹിന്ദ്‌ ചാനൽ ഒളി ക്യാമറ ഓപറേഷൻ വഴി ഒരു വീഡിയോ സംപ്രേക്ഷണം ചെയ്യുന്നു - അതിൽ രണ്ടു പേര് ചുംബിക്കുന്നത് ഈ ഡൌണ്‍ ടൌണ്‍ രെസ്റ്റൊരന്റിൽ വച്ചാണ് എന്ന് അറിഞ്ഞ ഉടനെ തന്നെ സദാചാര പോലീസ് ചമഞ്ഞു ചിലർ രെസ്റ്റൊരന്റ് തല്ലി പൊട്ടിക്കുന്നു -- ഇതിൽ പ്രതിഷേധിച്ചു സോഷ്യൽ മീഡിയ വഴി ചുംബന കൂട്ടായ്മ സംഘടിപ്പിക്കാൻ ശ്രമിക്കുന്നു -

ഇവിടെ ആരാണ് കുറ്റം ചെയ്തത് ?

 ച്ചുംബിച്ഛവരാണോ ?ചുംബനം ഒരു കുറ്റം ആണോ ? സദാചാര വാദികൾ പറയുന്നത് ചുംബനം തെറ്റാണു എന്നത്രെ -- എന്താണ് അതിനു അടിസ്ഥാനം ? പരസ്യമായി ചുമ്പിക്കാൻ  നമ്മുടെ സംസ്കാരം അനുവദിക്കുന്നില്ല എന്നതാണ് കാരണം !! എന്താണ് സംസ്കാരം ? പരമ്പരാഗതമായി പിന്തുടർന്ന് വരുന്ന രീതികളും വിശ്വാസങ്ങളും അല്ലെ അത്? ഇതിനോടൊപ്പം ചേർത്തിരിക്കുന്ന ചിത്രം അജന്താ ഗുഹയിലെ ശില്പത്തിന്റെ ആണ് - ഈ കാഴ്ചകൾ ആരും അടിചെൽപ്പിച്ചതല്ല ഈ പറയുന്ന സംസ്കാരത്തിന്റെ ഭാഗം ആണ് അതും - എന്ത് കൊണ്ട് അത്തരം കാര്യങ്ങൾ അംഗീകരിക്കാൻ ആരും തയാറല്ല ? ഒരു തിരിച്ചറിവ് എല്ലാവർക്കും വേണം - കാമ സൂത്ര രചിക്കപ്പെട്ട സംസ്കാരം ആണ് നമ്മുടേത്‌ -- ലൈംഗീകതയ്ക്കു പുറം തിരിഞ്ഞു നിന്നവരല്ല ഭാരതീയ പൂർവികർ -- ആ സംസ്കാരത്തെ തള്ളിപ്പറയുന്നത് എന്തിനു? പരസ്യമായ ആലിംഗനമൊ ചുംബനമോ  തകർത്ത് കളയാൻ പോന്നവണ്ണം ദുർബലമാണ് നമ്മുടെ സംസ്കാരം എന്നാ ധാരണയാണ് മാറേണ്ടത് - എന്നാൽ ഇതറിയാത്തവരാണോ ഈ പ്രവൃത്തി ചെയ്തവർ ? വീണ്ടും ചിന്തിക്കുക -- ഒരു പെണ്ണും ആണും ഒരുമിച്ചു യാത്ര ചെയ്‌താൽ ഒരുമിച്ചൊരു പാർക്കിലോ ബീച്ചിലോ പോയാൽ ആർക്കാണ് സഹിക്കാൻ ആവാതെ വരുന്നത് ? എന്ത് കൊണ്ടാണ് ? കാരണങ്ങൾ പലതാണ് അമിത വിധേയത്വം ഉള്ള അണികളെ ആവശ്യമുള്ള നേതൃത്വങ്ങളോ മതത്തിന് പുതിയ പരിഭാഷ്യം നല്കാൻ ശ്രമിക്കുന്ന മറ്റുള്ള ആളുകളോ മനപൂർവം സൃഷ്ടിക്കുന്ന ഒരു സാഹചര്യം മാത്രം ആണത് - എന്തിനാണ് അത്തരം സാഹചര്യങ്ങൾ സൃഷ്കിക്കപെടുന്നത് ? എല്ലാം രാഷ്ട്രീയം ആണെന്ന് കരുതി തള്ളിക്കളയാൻ ശ്രമിക്കണ്ട ഇത് യഥാർത്ഥ രാഷ്രീയം അല്ലതന്നെ - ആധുനിക സമൂഹ ക്രമത്തിൽ ബാർഗയ്ൻ പവർ നേടാനുള്ള ശ്രമം മാത്രം ആണ് ഇതൊക്കെ തന്നെ അതുവഴി അധികാരസ്ഥാനങ്ങളിൽ സ്വാധീനം സൃഷ്ടിക്കലോ  ധനാഗമമമൊ ആകാം ലക്‌ഷ്യം - എന്നാൽ അത് മാത്രം ആണോ കാര്യം ? അവിടെയും ചില ചിന്തകളുടെ ആവശ്യം വന്നു പെടുന്നുണ്ട് - ഇത്തരം തീവ്രമായ പ്രതികരങ്ങളിലൂടെ ഇതൊക്കെ സാധ്യമാകുമോ എന്നാ ചോദ്യം -- സാധിച്ചു കഴിഞ്ഞു എന്നതാണ് സത്യം ചുറ്റും നോക്കുക രണ്ടു തരം അഭിപ്രായം ഇക്കാര്യത്തിൽ ഉണ്ടായപ്പോൾ തന്നെ അവർക്ക് വേണ്ടത് അവർ നേടിക്കഴിഞ്ഞു ഒരു കണ്ഫ്യൂഷൻ ഉണ്ടാക്കുക അതിൽ നിന്നും വേറിട്ട ഒരു അഭിപ്രായം ഉണ്ടാക്കുക അതിലൂടെ സ്വാധീനം നേടുക എന്നാ ആധുനിക സങ്കേതമാണ് ഇവിടെ പ്രായോഗികം ആയിരിക്കുന്നത് !!
സത്യത്തിൽ ചുംബനം അല്ല പ്രശ്നം -- ഇവിടെ പ്രശ്നം അധികാരത്തിന്റെ ധനത്തിന്റെ പ്രാപ്യതയ്ക്കുള്ള എളുപ്പ വഴികൾ സൃഷ്ടിക്കൽ ആണ് അതിനു ഇതൊരു മാർഗം ആയി എന്ന് മാത്രം -- ഇത് ഒരു സംഘടനയുടെ മാത്രം വഴിയല്ല --- കൈപ്പത്തി മുറിച്ചു മാറ്റപ്പെട്ട അധ്യാപകനും മതമില്ലാത്ത ജീവൻ അടങ്ങിയ പുസ്തകം തെരുവിലിട്ട് കത്തിച്ചവനും ഒക്കെ ശ്രമിക്കുന്നത് ഈ കാര്യങ്ങൾ നടപ്പാക്കാൻ തന്നെ ആണല്ലോ !! 42 ഡിഗ്രീ ചൂടും അമിതമായ ഹ്യുമിടിറ്റിയും ഉള്ള നമ്മുടെ നാട്ടിൽ മേടിട്ടരേനിയൻ കാലാവസ്ഥയിലെ വസ്ത്ര ധാരണം സ്ത്രീകളിൽ അടിച്ചേല്പ്പിക്കുന്ന ഇസ്ലാമിക യാധാസ്ഥിതികത്വം ഒക്കെ ലക്‌ഷ്യം വക്കുന്നത് ബൌധിക അടിമത്തം ആണ് വെറും ബൌധിക അടിമകളുടെ ഒരു സമൂഹം --- ആദ്യം ദൈവ വിശ്വാസം അടിച്ചെൽപ്പിക്കയും പിന്നീട്  അതിന്റെ അപ്പോസ്തലന്മാരായി രംഗത്ത് വന്നു നിങ്ങൾ ചിന്തിക്കണ്ടാ നിങ്ങൾക്ക് വേണ്ടി കൂടി ഞങ്ങൾ ചിന്തിക്കുന്നു എന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുന്നവർ അവരാണ് ഇത്തരം ചിന്തകളുടെ ഉറവിടം . 

വീണ്ടും ച്ചുംബനത്തിലേക്ക് വരാം -- ചുംബിക്കാൻ രണ്ടു പേര് താല്പര്യപ്പെടുന്നു എങ്കിൽ അവർ ച്ചുംബിച്ചിരിക്കും തീർച്ച അത് പൊതു ഇടങ്ങളിൽ ആവാതെ വന്നാൽ അവർ ഒളിയിടങ്ങൾ തെടിയെക്കാം -- അങ്ങനെ ഒരു ഒളിയിടം കണ്ടെത്തപ്പെട്ടാൽ ചിലപ്പോ ഒരു ചുംബനത്തിൽ അവസാനിക്കുന്ന സ്നേഹപ്രകടനം എവിടെ ചെന്ന് നില്ക്കും ? ഉഭയ സമ്മതത്തോടെ ഉള്ള ലൈംഗീക ബന്ധം ഭാരതീയ നിയമം അനുവദിക്കുന്നുണ്ട് എന്ന തിരിച്ചറിവ് പുതു തലമുറ നേടിക്കഴിഞ്ഞിരിക്കുന്നു -- വിശപ്പോ ദാഹമോ പോലെ ലൈംഗീക ചോദനയും പ്രക്രുതിദത്തം ആയ ഒരു വികാരം ആണെന്ന് അവർ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു -- ഇവരെ ഒക്കെ ഭീഷണിയോ ശാരീരിക ആക്രമണം പോലെ ഉള്ള കാടൻ രീതികളിലൂടെ നിങ്ങൾക്ക് എത്ര നാൾ നിയന്ത്രിക്കാൻ ആവും ? വാർത്താ വിനിമയ സംവിധാനങ്ങളും വിവര സാങ്കേതികതയും അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നില്ക്കുന്ന ഈ കാലഘട്ടത്തിൽ ജനത ആഗ്രഹിക്കുന്ന നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യം അവർ ഉപയോഗിക്ക തന്നെ ചെയ്യും അതിനെതിരെ തടയിടാൻ തൽക്കാലമൊക്കെ സാധിച്ചേക്കും എങ്കിലും അതൊന്നും സ്ഥായിയാവില്ല -

ഇനി ഡൌണ്‍ ടൌണ്‍ ഹോട്ടലിലേക്ക് വരാം -- അവിടെ നടന്നത് നിയമ വിരുദ്ധമായ ഒരു പ്രവൃത്തിയാണെന്ന് അറിഞ്ഞാൽ ഉടനെ തല്ലി തകർക്കയാണോ വേണ്ടത് ? ഒരു സ്വകാര്യ സ്ഥാപനം തല്ലി പൊളിച്ചു കളയുന്നതിനു മുൻപ് - അതിൽ നിയമപരമായി എന്തെങ്കിലും ഒക്കെ ഇടപെടലുകൾ നടത്തുകയോ ഉത്തരവാദിത്വം ഉള്ള ഒരു സംഘടന കാട്ടേണ്ട മര്യാദകൾ കാട്ടുകയോ  ചെയ്തിട്ടില്ല എന്നത് ഗുരുതരമായ ഒരു കുറ്റം തന്നെ യുവജന സംഘടനകൾ നാട്ടുകാർക്ക് നല്കേണ്ട സന്ദേശം നിയമ വിരുധതയുടെതാണോ നിയമപരതയുടെതാവണ്ടേ ? ഇത്രേം അധികം സംസ്കാരത്തെ സ്നേഹിക്കുന്നവർ സാംസ്കാരിക കേരളത്തിനു എന്ത് നന്മയാണ് പകർന്നു നൽകിയതെന്ന് കൂടി സ്വയം ചിന്തിക്കണം - സംഘടനാ ശക്തി ഉണ്ടെങ്കിൽ എന്തും ആവാം എന്ന മനോഭാവം മാറി നിയമപരം ആയി എന്തും ആവാം എന്ന് തന്നെ ആവരുതോ ചിന്താരീതികൾ ?

ചുംബന കൂട്ടായ്മയുടെ സംഘാടകരിലേക്ക് വരിക -- അവർ എന്താവാം ഉദേശിക്കുന്നത് ? കുറെ ആളുകള് എവിടെ എങ്കിലും ഒരുമിച്ചു ചേർന്ന് ചുംബിച്ചാൽ ഉടനെ ഇവിടെ സാംസ്കാരിക വ്യതിയാനം വരുത്താം എന്നൊക്കെ അവർ ചിന്തിക്കുന്നുണ്ടാവുമോ - ഇല്ല എന്നാണു എനിക്ക് തോന്നുന്നത് -- പൌര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോൾ അവരാൽ ആവും വിധം ഒരു പ്രതിഷേധം എന്നാവുമോ ? - അതുമല്ല കപട സാംസ്കാരിക വാദികൾ സംഘടനാ ശക്തി കൊണ്ട് സ്വാതന്ത്ര്യ നിഷേധം നടത്തിയാൽ അതെ സംഘടനാ ശക്തി ആർജിചു അതിനെ ചോദ്യം ചെയ്യുക എന്നത് തന്നെ ആവണം ഇതിന്റെ പിന്നിലെ മനശാസ്ത്രം -- തീര്ച്ചയായും ഇതൊരു സ്വാതന്ത്ര്യ പ്രഖ്യാപനം ആണ് . ശരിയും തെറ്റുമൊക്കെ കാലം വിലയിരുത്തട്ടെ

ഇന്ന് പരസ്യ ചുംബനം നാളെ പരസ്യ ലൈംഗീക ബന്ധം  എന്നൊക്കെ ചിന്തിക്കുന്ന ആളുകളോട് വേറെ ഒന്നും പറയാൻ ഇല്ല -- നിങ്ങൾ ആദ്യം ചരിത്രം പഠിക്കുക പിന്നെ ചുംബനങ്ങലിലെ  ലൈംഗീകതയും  -- നാണക്കേട്‌ തോന്നിയില്ല എങ്കിൽ മാത്രം നിലപാടുകളിൽ തുടരുക -- സംസ്കാരം എന്നത് സമൂഹത്തിന്റെ പ്രകൃയകളിൽ നിന്നും സംസ്കരിച്ചെടുക്കുന്ന നന്മയാണ് അഥവാ ആവണം അത് പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവാൻ സമൂഹത്തെ അപ്പാടെ ഉൾക്കൊള്ളാൻ വേണ്ട മാനസിക വലുപ്പവും പക്ശ്വതയും ഉള്ളവനാവനം -- അല്ലാതെ തല്ലി ജയിക്കാൻ ആഗ്രഹമുള്ളവൻ ആ ശാരീരിക ശേഷി കൊണ്ട് ജയിക്കയല്ല സ്വയം തോല്ക്കയാണ് ചെയ്യുന്നതെന്ന് മനസിലാക്കണം -- കാരണം ശാരീരിക ശേഷി എന്നത് ഒരു വ്യക്തിക്കും സ്ഥായി ആയി ഉള്ളതല്ല എന്നും മരിച്ചു വിശാല മനസ്കതയും പക്വതയും കാലം ചെല്ലുന്തോറും ഏറുമെന്നും സ്വയം ചിന്തിച്ചു ബോധ്യപ്പെടണം --

No comments:

Post a Comment