Thursday, September 19, 2013

ശേഷം -------------

അവസാനത്തെ ആളും ശ്മശാനത്തിന്റെ പടിയിറങ്ങി പോയി ---
അപ്പോഴും കനലുകൾ എരിഞ്ഞുകൊണ്ടിരുന്നു ---
ശ്മശാനം സൂക്ഷിപ്പുകാരനായ താടിക്കാരൻ ---
റീത്തുകൾ വാരിക്കൂട്ടി ചവറ്റുകൊട്ടയിൽ കളയുന്ന തിരക്കിലും --
കഴിഞ്ഞു ------------
__________________________________________________________
ആരെങ്കിലും വരും നാളെയോ മറ്റെന്നാളോ ----
ചെറുകുടത്തിലെ അവശേഷിപ്പും തേടി ---
കഴുകി വെടിപ്പാക്കി വല്ല ആറ്റിലോ മറ്റോ കൊണ്ട് കളഞ്ഞു --
കർമങ്ങൾ ചെയ്തു അവസാനിപ്പിക്കും -----
അയാൾ കൈകാലുകൾ കഴുകി അയാളുടെ അനുവദിക്കപ്പെട്ട ഇടത്തേക്ക് ചുരുങ്ങി --
ഒരു ബലിക്കാക്ക കൂടണയാൻ പറന്നു ---
___________________________________________________________
മൊബൈൽ മോർച്ചറിയുടെ ഓപ്പറേറ്റർ അതിന്റെ കണ്ണാടി അടപ്പ് അമർത്തി തുടച്ചു ---
""നാശം ചത്തവന്റെ ഭാര്യയുടെ കണ്ണീന്ന് വരുന്നത് ആസിഡ് ആണോ ?
കണ്ണാടി മൊത്തം ഉരുകിപ്പോയീ "" --- അയാൾ പിറുപിറുത്തു ----
___________________________________________________________
അവളുടെ എരിയുന്ന നെഞ്ചിലെ കനല് വീണു മരണവീടിന്റെ ഒരു ഭാഗത്ത് തീ പടര്ന്നു തുടങ്ങുമ്പോൾ ---- ബന്ധുക്കൾ സഞ്ചയന   ദിവസത്തെ സദ്യവട്ടത്തിനു ചാർത്തെഴുതുന്നുണ്ടായിരുന്നു---------------

No comments:

Post a Comment