Sunday, September 8, 2013

ഡോഗ് ഷൊ --------

ഡോഗ് ഷൊ --------
 

മുന്തിയ ഇനമാണ് -- ലക്ഷങ്ങൾ വിലമതിക്കും --
ഒരുപാട് പ്രത്യേകതകൾ ഉണ്ട് !!
ഭക്ഷണ ശീലം ആണ് പ്രധാനം ---
അരിയാണിഷ്ടം -- പക്ഷെ വീട്ടുകാരിയെ കടിക്കും
എന്നിട്ട് മുറുമുറുക്കും !!!



പെറ്റ്!!

 

പുഴുവെന്നു കരുതി വളർത്തിയതാണ്--
പാല് കൊടുത്ത് വളർത്തിയതാണ് --
തിരിഞ്ഞു കൊത്തിയപ്പോൾ ആണ് മനസിലായത് --
പാമ്പായിരുന്നു -- അതും മൂർഖൻ--

 


തെറ്റ്
 

വ്യക്തി സ്വാതന്ത്ര്യം !! പൌര അവകാശം !!
ഭാഗധേയ നിർണയം --ആഘോഷം ---
എല്ലാം കൂടി  ചേർത്തു പതിച്ചു നല്കിയതിനു നീല മഷി വച്ചൊരു കുത്ത് --വിരലിൽ
അതിന്റെ വിഷം തീണ്ടി പൊടിയുന്നുണ്ട് ചോര എമ്പാടും

No comments:

Post a Comment