Thursday, June 28, 2012

വിലാപ സ്വരം 

ചിതയില്‍ എന്‍ ചിന്തകള്‍ എരിയുന്ന ചൂടേറ്റു മിഴി നീറി നീരുറ്റി  വീണിടുന്നു 
മനസ്സില്‍ എന്‍  മോഹങ്ങള്‍ മൃതമായിട്ടഴുകിയത് വളമായി നോവിന്റെ വിള  ഏറ്റുന്നു 
വളമായി...................... നോവിന്റെ വിള ഏറ്റുന്നു
എവിടെ നീ ?------------------------
എവിടെ നീ ? ഒരുപാട് സ്വപ്‌നങ്ങള്‍ പലവേള പങ്കിട്ടതോക്കെയും ഓര്‍മയാക്കി
ഇഹലോക വേദനകള്‍ ഒഴിവാക്കി ഏതോ പുതുലോകം തേടി നീ വിടപറഞ്ഞു --
പുതു ലോകം തേടി നീ വിടപറഞ്ഞു !!!!
ഇനിയെന്നോ ഒരുനാളില്‍ എവിടെയോ കാണും എന്നോര്‍ത്തു ഞാന്‍ നിന്നെയും കാത്തിരിപ്പൂ 
ഒരുവേള പോലും മറക്കുവാനാകാതെ വിരഹത്തില്‍ നീറി ഞാന്‍ കാത്തിരിപ്പൂ
വിരഹത്തില്‍ നീറി ഞാന്‍ കാത്തിരിപ്പൂ --
ഒരുമിച്ചു കണ്ട കിനാക്കളും മലര്‍വാടി നിറയെ തളിര്‍ത്തൊരു പുഷ്പങ്ങളും
കരിഞ്ഞു കരിനീല നിറമായി അവയൊക്കെ മൃതമായി എന്നാലും കാത്തുവച്ച്ചു
ഇനിയെന്നോ ഒരുനാളില്‍ എവിടെയോ കാണും എന്നോര്‍ത്തു ഞാന്‍ അവയൊക്കെ കാത്തു വച്ചു 
വൃഥസ്വപ്നം എന്നാലും  കാവല്‍ നിന്നു
ഒടുവില്‍ ഒരു നാള്‍  നിന്നെ ഞാന്‍ കണ്ടു ലൌകിക ഭോഗങ്ങള്‍ നിറയുന്ന പുതു ലോകത്തില്‍
ഹൃദയം തകര്‍ന്നു പോയ്‌ ചിതറി തെറിച്ചു പോയ്‌ ചുടുചോര നനവില്‍ എന്‍ കാലിടറി
എന്നാലും ഇന്നും
 ഇനിയെന്നോ ഒരുനാളില്‍ എവിടെയോ കാണും എന്നോര്‍ത്തു ഞാന്‍ വീണ്ടും നിനക്കായ്‌ കാത്തിരിപ്പൂ

ഒരുവേള പോലും മറക്കുവാനാകാതെ വിരഹത്തില്‍ നീറി ഞാന്‍ കാത്തിരിപ്പൂ
വിരഹത്തില്‍ നീറി ഞാന്‍ കാത്തിരിപ്പൂ --



1 comment:

  1. സൂപ്പര്‍ ,കൊള്ളാം ,കുഴപ്പമില്ല ..ഇതിലേതാ വേണ്ടേ സെലക്ട്‌ ചെയ്യാം എനിക്കിഷ്ടായി

    ReplyDelete