Tuesday, September 13, 2011

ente pranayam

അന്ന്
കണ്ണുകള്‍ നിന്നെ മാത്രം കാണാനെന്നും.........
ചുണ്ടുകള്‍ നിന്നെ ച്ചുംബിക്കാനെന്നും ..................
കാതുകള്‍ നിന്നെ കേള്‍ക്കാനെന്നും ..................
ഞാന്‍ ഇല്ലായിരുന്നു എന്നില്‍ എല്ലാം നീ .......................

പിന്നെ
കണ്ണുകള്‍ കണ്ണ്നീരുറവ മാത്രമെന്നും ...................
ചുണ്ടുകള്‍ വിതുംബുവാന്‍ മാത്രമെന്നും ..................
കാതുകള്‍ സാന്ത്വന സ്വരത്തിനു ദാഹിച്ചും ...........
നീ ഇല്ലാതെ പിന്നെ ഞാന്‍ എന്തിനെന്ന്...............


ഇന്ന്
കണ്ണുകളാല്‍ പുതിയ സൌന്ദര്യങ്ങള്‍ ചികഞ്ഞും ..............
ചുണ്ടുകളില്‍ വശീകരണ മന്ത്രം നിറച്ചും ....................
കാതുകളാല്‍ പുതു പ്രണയഗീതം തിരഞ്ഞും ..................
നിനക്ക് ശേഷം ഞാന്‍ ഇനിയും എന്ന് ............

ഇങ്ങനെയാണ് ഞാന്‍ ആദ്യ പ്രണയനഷ്ടത്തിന്റെ വഴികളില്‍ നിന്നും കയറി വന്നത് ............

No comments:

Post a Comment