Tuesday, September 13, 2011

maraviyude konukalil ninnu

ഞാനൊരു ചിത്രം വരച്ചു ............
എല്ലാവര്ക്കും കാണാന്‍ അത് പൊതുസ്ഥലത്ത് വച്ചു .................ആരും നോക്കിയില്ല ........
പിന്നെ ഞാനൊരു ശില്‍പം മെനഞ്ഞു അതും അവിടെ കൊണ്ട് വച്ചു ...................
ആരും കാണാതെ ആരും നോക്കാതെ അതവിടെ പൊടിപിടിച്ചു .....
പിന്നെ ഞാന്‍ കാവ്യമെഴുതി ഈണം ചേര്‍ത്തു പാടി ..........ശല്യപ്പെടുത്തരുതെന്ന് പൌരസമിതി .........

ഞാനെന്റെ കൂരയിലേക്ക്‌ മടങ്ങി .....
എന്നിട്ടും ഞാന്‍ വരക്കുകയും ,ശില്പം മെനയുകയും , കാവ്യം രചിക്കയും ചെയ്തു ...................
ആരെയും കാണിച്ചില്ല ആരും കാണാന്‍ വന്നുമില്ല ...................
ഞാന്‍ ആരെയും പ്രതീക്ഷിച്ചും ഇല്ല ...................
ആരെയും തടഞ്ജിരുന്നും ഇല്ല ....

അവള്‍ പടികേറി വന്നതും ക്ഷണിക്കാതെയും അപ്രതീക്ഷിതമായും തന്നെ .......
പലവട്ടം പറഞ്ഞതാണ് നിനക്ക് ഞാനല്ല എന്ന് ..........എന്നിട്ടും പോയില്ല .....
എന്റെ മനസ്സില്‍ മൃദുല വികാരങ്ങളെ ഉണര്‍ത്തുന്നതില്‍ അവള്‍ വിജയിച്ചു..........
അങ്ങനെ അവള്‍ എന്നിലെക്കടുത്തു ഞാന്‍ അറിയാതെ ...............
പുതിയ വഴിയില്‍ ജീവിതം ഉത്സവമായി ..മദം നിറഞ്ഞു ......അത് ഉണ്മാദമായി ........

പിന്നെ മദം ഇറങ്ങി ബോധം ഉണരും എന്നായപ്പോള്‍ അവള്‍ മധു പകര്‍ന്നു
ഞാന്‍ അബോധത്തില്‍ കൂടുതല്‍ ...........കൂടുതല്‍ ..........മദിച്ചു...........
മാറാല പിടിച്ച കണ്ണുകളിലൂടെ...........................മങ്ങിയ കാഴ്കാകളില്ലൂടെ .....
എന്റെ സര്‍ഗ ശേഷി അവള്‍ വില പറഞ്ഞു വില്കുന്നത് ഞാന്‍ കണ്ടില്ല എന്നല്ല
എന്റെ പ്രതികരണ ശേഷിയില്‍ അവള്‍ മധു ചേര്‍ത്തു നേര്പ്പിച്ചിരുന്നു .........

മാറാല മൂടിയ കണ്ണുകളിലൂടെ.......... മങ്ങിയ കാഴ്ചകളിലൂടെ ......
അജ്ഞാതമായ ഒരു മുഖം 'ജാരന്‍' എന്ന് പരിചയപ്പെടുത്തി അവള്‍ പൊട്ടിച്ചിരിച്ചു ......
എനിക്കനങ്ങാനായില്ല ..........എന്റെ ചലനങ്ങള്‍ അവള്‍ മധു നല്‍കി തടഞ്ഞിരുന്നു .....
പിന്നെ മാറാല എന്റെ ചുറ്റുമായപ്പോള്‍ ........ഞാന്‍ ഉറക്കം കൊതിച്ചു
ചുറ്റും മാറാല മൂടി ....പാര്തന്ത്ര്യവും ഞാനും പരസ്പരം അലിഞ്ഞു .......

പിന്നൊരു നാള്‍

അത്ഭുതം ....എന്നില്‍ നിന്ന് പാരതന്ത്ര്യം ഒഴിഞ്ഞു പോയീ ........
വിലയായി ഞാന്‍ എന്റെ സ്വത്വം കൊടുത്തിട്ടാണെങ്കിലും ..........
ഇപ്പോള്‍ ഈ തെരുവില്‍ നായ്കള്‍ക്കൊപ്പം എങ്കിലും .....ഞാന്‍ സ്വതന്ത്രന്‍ .....
പക്ഷെ .... അവള്‍ വിലയായി എടുത്ത എന്നിലെ പഴയ എന്നെ ......
ഇന്നും നിഴലാക്കി നക്ഷത്രമെന്ന് ചൊല്ലി ചന്തകളില്‍ വില്‍ക്കുന്നു എന്റെ സൃഷ്ടികള്‍ക്കൊപ്പം .........

ഇവിടെ ഈ തെരുവില്‍ തോല് മൂടി തളര്‍ന്നിരിക്കുന്ന രൂപം ഞാനാണ്
അവിടെ ആ മധുശാലയില്‍ കുഴഞ്ഞ നാവുകള്‍ അനസ്വരമാക്കുന്നതെന്നെ തന്നെ ...
ഇവിടെ ഈ നായകള്‍ക്കൊപ്പം ഞാന്‍ എച്ചിലിനായി വാശി പിടിക്കുപോള്‍
അവിടെ ആ ലേലം പറഞ്ഞു വാശി ഏറ്റി വില്കുന്നത് എന്നെയാണ്
എന്റെ സൃഷ്ടികളില്‍ ഞാനുന്ടെന്നരിഞ്ഞും ..അത് നോട്ടുകെട്ടുകള്‍ ആയി മാറുമ്പോള്‍
ജാരനൊപ്പം ഇരുന്നു കയ്യടിക്കുന്നത് അവളും ..........

മറവിയുടെ കോണില്‍ തോല് മൂടി ഞാന്‍ കാത്തിരിക്കുന്നു...........
എന്നെ മറക്കുക ..........മരിച്ചു മഹാനാകുന്ന മലയാളികളുടെ ഒപ്പം
കലണ്ടറില്‍ ഒരു അക്കമാകാന്‍ .........അപരിചിതരുടെ വാക്കാകാന്‍ എനിക്ക് മനസില്ല
എല്ലാറ്റിലും വലുത് സ്വാതന്ത്ര്യം തന്നെ അറിയില്ലേ ?.........

No comments:

Post a Comment