Tuesday, September 13, 2011

ഓണം ഒരു ഒഴിഞ്ഞുപോയവന്റെ ഓര്മ കൂടിയാണ് !!!!!!!




"ആചാര്യാ ഇതാദ്യമായി ഞാന്‍ നിങ്ങളുടെ വാക്കുകള്‍ മറികടന്നു ........... ത്രിലോക പ്രശസ്തന്‍ എന്ന് സഭാവാസികള്‍ വാഴ്ത്തുന്ന ബലി ഒരു യുദ്ധം കൂടാതെ ഈ മണ്ണ് വിട്ടു നല്‍കുന്നു .....
ഒന്നല്ല ഒരായിരം പട വന്നാലും അത് നേരിടാനോ ജയിക്കാനോ ഉള്ള കഴിവ് നമുക്കുണ്ട് ഗുരോ .....

അതറിയാം എന്നാലും ഒരു യുദ്ധം അതെപ്പോഴും നാശം മാത്രമേ ഉണ്ടാക്കൂ .....

ഞാന്‍ ജീവനെ പോലെ സ്നേഹിച്ച എന്നെ സ്നേഹിച്ച പ്രജകളെ ഒരു യുദ്ധത്തിലേക്ക് തള്ളി വിടാന്‍ അതിന്റെ കെടുതികള്‍ അനുഭവിപ്പിക്കാന്‍ എനിക്കാവില്ല തന്നെ ..............

അധികാരങ്ങളും രാജസ്ഥാനങ്ങളും ഒന്നും എന്നെ ഭ്രമിപ്പിക്കുന്നില്ല ആചാര്യാ .................

യുദ്ധഭൂമിയില്‍ വീഴുന്ന ഓരോ പടയാളിയും അവശേഷിപ്പിക്കുന്ന അനാഥത്വം ആ കണ്ണ്നീരൊപ്പാന്‍ ഒരു രാജാവിനും ഇന്നേവരെ കഴിഞ്ഞിട്ടില്ല ......................

എന്റെ മണ്ണില്‍ ഞാന്‍ ജീവിക്കുന്ന ഈ മണ്ണില്‍ അതൊഴിവാക്കാന്‍ എനിക്ക് കഴിയും എങ്കില്‍ ഞാനത് ചെയ്തിരിക്കും ....അതല്ലേ ശരി?"



ശുക്രാചാര്യന്‍ ബലിയെ നോക്കി ഒന്നും മിണ്ടാതെ നിന്ന് ദുഖവും രോഷവും അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിറഞ്ഞു ...........
ചുണ്ടുകള്‍ വിറപൂണ്ടു .....അദ്ദേഹം പലതും ഓര്‍ക്കുകയായിരുന്നു .........അയല്‍ നാടുകള്‍ ആര്യന്റെ മേധാവിത്ത്വവും അവന്റെ അടിമത്തവും കൈക്കൊണ്ടു ഇന്ദ്രന്റെ ചക്രവര്‍ത്തിപദം അംഗീകരിച്ചപ്പോള്‍ എന്നും കീഴാളന്റെ സ്വപ്നങ്ങളില്‍ ജ്വലിച്ച്ചത്......നിറം പകര്‍ന്നത് ബലിയുടെ മേല്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസം മാത്രം .......നാട്ടില്‍ ച്ചിദ്രം സൃഷ്ടിച്ചു അത് മുതലെടുക്കാന്‍ ശ്രമിച്ച്ചവരെയൊക്കെ പ്രജകള്‍ തോല്പിച്ച്ചതും ബലി എന്നാ രാജാവിന്റെ പേരില്‍ .........

ചര്‍വാകന്റെ വാക്കുകളില്‍ വിശ്വസിച്ചു എല്ലാം ഒന്നായി കാണാന്‍ ശ്രമിച്ച്ച ബലി ജനങ്ങളുടെ മനസില്‍ ജീവിച്ചു .......
ആ ബലിയാണ് ഇന്നിപ്പോള്‍ ഒരു ചെരുത്തുനില്പിനു പോലും തയാറാകാതെ എല്ലാ
അധികാരവും പ്രച്ഛന്ന വേഷക് കാരനായ ഈ ആര്യന് സമര്‍പ്പിച്ചു പിന്മാറാന്‍ ഒരുങ്ങുന്നത് .....

ആചാര്യന് മൌനം ഭജിക്കാന്‍ ആയില്ല
"ബലി നിന്റെ ജീവിതം പ്രജകലോടുള്ള നിന്റെ വാത്സല്യം എല്ലാം ഞാന്‍ അറിയുന്നു എങ്കിലും ........
.നീ അവരുടെ രാജാവാണെന്നും .... രാജ്യരക്ഷ രാജാവിന്റെ കര്‍ത്തവ്യം എന്നും അറിയുക...............
ആയതിനാല്‍.......നീ നിന്റെ പ്രവര്‍ത്തി ചെയ്യുക ............
എന്തിന്റെ പേരില്‍ ആയാലും പിന്തിരിഞ്ഞു ഓടുന്നത് ഒരു രാജാവിന് ഭൂഷണം അല്ല തന്നെ ........"

ബലി പ്രതിവചിച്ചു.....................


".......ഗുരോ രാജ്യരക്ഷയാണ് രാജാവിന്റെ കര്‍ത്തവ്യം ....

അലാതെ രാജാധികാരത്തിന്റെ രക്ഷയല്ല .......

അതിനാല്‍ തന്നെ ഞാന്‍ എന്റെ കര്‍ത്തവ്യം മാത്രമാണ് ചെയ്യുന്നത് ......

അതിനാല്‍ എന്നെ എന്റെ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കുക ....

അങ്ങയെ ധിക്കരിക്കേണ്ടി വന്നതില്‍ ദുഖമുണ്ട് എനിക്ക് മാപ്പ് തരിക .........

നടന്നകലുന്ന രാജാവിനെ ശുക്രാചാര്യര്‍ ശപിച്ചു ........
.നിറഞ്ഞ കണ്ണുകളോടെ ശാപം ഏറ്റു വാങ്ങി ബലി ....രാജവീധികള്‍ പിന്നിട്ടു
നിറകണ്ണുകളോടെ നോക്കി നിന്ന പ്രജകള്‍ .........
അനുഗമിക്കാന്‍ തുടങ്ങിയവരെ രാജാവല്ല രാജ്യം എന്ന് ഓര്‍മിപ്പിച്ചു ഇനിയും കാണാം എന്ന് ആശ്വസിപ്പിച്ചു മഹാബലി അറിയപ്പെടാത്ത ഏതോ നാട് ലക്ഷ്യമാക്കി പ്രയാണം തുടങ്ങി ...........

ഇന്ദ്ര സദസ്സില്‍ .............
ഇന്ദ്രന്‍ ഏര്‍പ്പെടുത്തിയ ഗംഭീര സ്വീകരണവും സമ്മാനങ്ങളും തിരസ്കരിച്ച്ച വാമനന്‍ ..........
ആത്മനിന്ദ നിറഞ്ഞ ഭാവത്തോടെ ബലിയുടെ നാടിന്റെ അധികാരം ഇന്ദ്രനെ ഏല്‍പ്പിച്ചു പിന്‍വാങ്ങി...
ഒന്നിനും കാത്തുനില്‍കാതെ സദസ്സ് വിട്ടിറങ്ങിയ വാമനന്റെ മനസില്‍ ബലി എന്ന നൃപന്റെ ഓര്‍മ്മകള്‍ കൊളുത്തിവലിച്ച്ചു......
തടയാന്‍ ശ്രമിച്ച ഇന്ദ്രനെ പുച്ഛഭാവത്തില്‍ നോക്കി വാമനന്‍ ....ഇത്രമാത്രം പറഞ്ഞു ....
"ഇന്ദ്രാ നിന്റെ വാക്കുകള്‍ കേട്ട് ചെയ്ത ഈ പ്രവൃത്തിയില്‍ ഞാന്‍ ഖേദിക്കുന്നു ........

സുവര്‍ണ്ണ കിരീടങ്ങളുടെ താഴെ സുരന്മാര്‍ രാജാവായിരിക്കുന്നത് മാത്രമേ നീ കാണുവാന്‍ ആഗ്രഹിക്കുന്നുള്ളൂ .......
.
ഒപ്പം അവരുടെ ജുഗുട്സാവഹമായ സാമന്തഭാവവും

പല അയുതം പ്രജകള്‍ ആഗ്രഹിക്കുന്നത് നീ കണ്ടിട്ടേ ഇല്ല ഇന്ദ്ര ....

അവരുടെ ആഗ്രഹവും അതിന്റെ പൂര്‍ണതയും ഞാന്‍ കണ്ടു ............

സ്വ്ര്‍ണകിരീടങ്ങളില്‍ കരുതി വച്ചിരിക്കുന്ന ശക്തികള്‍ അതുള്‍ക്കൊള്ളുന്ന ശിരസ്സിനു സുരലഹരി നല്‍കുന്നത് മാത്രമേ
നീ കണ്ടിട്ടുള്ളൂ .........
നിന്റെ ശക്തി ഉപയോഗിച്ചു നിനക്കോ നിന്റെ സാമന്തര്‍ക്കോ അവരെ ഭരിക്കാനായെക്കും ......
.
പക്ഷെ ആ കിരീടത്തിനു കീഴെ ..

അവരെന്നും ബലിയെന്ന നരന്റെ മുഖം തിരഞ്ഞുകൊന്ടെയിരിക്കും .......
.
ഒരു രാജാവ് ഭരിക്കുന്നതിലല്ല ആ രാജാവിനാല്‍
ഭരിക്കാന്‍ ആഗ്രഹിക്കപ്പെടുന്നതാണ് രാജാധികാരത്തിന്റെ മേന്മ ..............

എന്നെ തടയണ്ട ഇന്ദ്രാ ചരിത്രത്തിലെ നിന്ദിക്കപ്പെടെണ്ടവരുടെ
താളുകളിലേക്ക് ഞാന്‍ ഒടുങ്ങട്ടെ ".........




വാമനന്‍ അകന്നു തിരിച്ചു വരവുകള്‍ ഇല്ലാത്ത ഒരു യാത്രാപധത്തിലൂടെ

No comments:

Post a Comment