Friday, August 19, 2011

ഗന്ധങ്ങളുടെ രസതന്ത്രം---------തിരികെ യാത്ര

"ഗന്ധങ്ങളുടെ രസതന്ത്രം " എന്ന പുസ്തകം അടച്ചു വച്ചു അയാള്‍ ക്ലോക്കിലേക്ക് നോക്കി ..
മണി പത്തു കഴിഞ്ഞു ...രാത്രി താമസിച്ചു മാത്രം വരുന്ന പുത്രനെയോ
"ഇന്ന് അല്പം ലെറ്റായെക്കും ഡിയര്‍ " എന്ന് പറഞ്ഞു ക്ലബ്ബില്‍ പോയ ഭാര്യയെയോ പ്രതീക്ഷിച്ചു ഉറക്കം കളയുന്നതില്‍ അര്‍ഥം ഇല്ല .
രീടിംഗ് ലാമ്പ് അണച്ചു അയാള്‍ ഉറങ്ങാന്‍ കിടന്നു
"ഗന്ധങ്ങള്‍".......അതൊരുപാട് ഓര്‍മകളെ ഉണര്‍ത്തിയിരുന്നു
കുഞ്ഞുനാളില്‍ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അമ്മയുടെ മുടിക്ക് കാച്ചെണ്ണയുടെ സുഗന്ധമായിരുന്നു ....
ആ ഗന്ധം ഒരു വല്ലാത്ത സുരക്ഷിതത്വ ബോധം നല്‍കിയിരുന്നു എപ്പോഴും..........
പിന്നെ പ്രായം തികഞ്ഞു മൂക്കിനു താഴെ രോമം മുളച്ച നാളുകള്‍
മദ്യത്തിന്റെയും സിഗരറ്റിന്റെയും മണം പരിചിതമായത് അപ്പോഴല്ലേ ....
അയലത്തെ ഭാനുമതി ചേച്ചിക്ക് വാടിയ മുല്ലപ്പൂ മണമായിരുന്നു ....മണക്കും തോറും മത്തു പിടിപ്പിക്കുന്ന മണം
...
ഹോസ്റല്‍ റൂമിന് പുകയുടെയും വിഴുപ്പിന്റെയും ദുര്‍ഗന്ധാമായിരുന്നു..............
കെമിസ്ട്രി ലാബിന്റെ ആസിഡ് മണവും ....
കൂട്ടുകാരിയുടെ പെര്‍ഫ്യൂം മണവും ....
അവള്‍ തരുന്ന സമ്മാനങ്ങളുടെ ഗള്‍ഫ്‌ നാടിന്റെ മണവും ....
അവള്‍ പിരിഞ്ഞപ്പോഴാണ് എനിക്കരിയാതെ പോയ മണങ്ങള്‍ ഉണ്ടെന്നറിഞ്ഞത്
ഗള്‍ഫ്‌ നാട്ടില്‍ അവളുടെ അച്ഛന്‍ ഒഴുക്കിയ വിയര്‍പ്പിന്റെ മണം അവള്‍ പെഫുമിലോളിപ്പിച്ച്ചു
എന്റെ ഭാവി കരുതി പിരിഞ്ഞപ്പോള്‍ കണ്ണ് നീരിന്റെ മണവും ...കണ്ണ് നീരിനു മണമുണ്ടോ ഉണ്ടാവാതെ വരില്ല
.......
പിന്നെ കുറെ വര്‍ഷങ്ങള്‍ ....നഗര ദുര്‍ഗന്ധം മാത്രം അറിഞ്ഞവ ...മരുന്ന് കമ്പനിയുടെ പ്രതിനിധിയായി അലയുമ്പോള്‍
മരുന്നുകളുടെയും ഫര്‍മസികളുടെയും മടുപ്പിക്കുന്ന മണം മാറ്റിയിരുന്ന നേഴ്സ് കനക അവള്കൊരു സ്പിരിറ്റിന്റെ മണമായിരുന്നു
ഒടുവില്‍ മരുന്നുകളുടെ മോത്തക്കച്ഛവടക്കാരന്‍ .....കാശുകെട്ടുകളുടെ മണം ലഹരിയായി
അതിനിടെയാണ് ഡോക്ടര്‍ സൂസനെ കണ്ടെത്തിയത് ....
അവളുടെ അപ്പന്റെ കാസുകെട്ടുകളുടെ മണം മോഹിപ്പിച്ചതും
ആദ്യ രാത്രി തന്നെ അറിഞ്ഞു അവള്‍ക്കു ഒരു മടുപ്പിക്കുന്ന ഗന്ധാമാനെന്നു
അതെന്തു എന്നറിയാതെ ഇത്രയും വര്ഷം ......
........
ഒരേയൊരു പുത്രന്‍ ...
വൈകിയെത്തുംപോള്‍ അവനു മദ്യത്തിന്റെയും പെണ്‍കുട്ടികളുടെയും മണം
നിയന്ത്രിക്കനോരുമ്പോള്‍ അവന്റെ കണ്ണുകളില്‍ പകയുടെ മണം
നിസ്സഹായനായി ....ഞാന്‍
വല്ലപ്പോഴും വേലക്കാരിയുടെ വിയര്‍പ്പുകലര്ന ഗന്ധം മണത്ത്
ഒരു നാള്‍ അവളില്‍ എന്റെ പുത്രന്റെ ഗന്ധം ....കരഞ്ഞു കാലില്‍ വീണവള്‍ വിശപ്പിന്റെ കഥ പറഞ്ഞു
..........
ഓര്‍ത്ത്‌ കിടക്കുമ്പോള്‍ ഭാര്യ എത്തി
"എന്താണ് ഒരു ഉറക്കമില്ലായ്മ '
കുളിച്ചിട്ടാണ് വന്നതെങ്കിലും അവളില്‍ ആകെ ഉണ്ടായിരുന്നത്
നഗരത്തിന്റെ ദുര്‍ഗന്ധവും എനിക്കറിയാത്ത ഏതൊക്കെയോ പുരുഷന്മാരുടെ ......
...........
മുറിയിലെ ഗന്ധം മാറി മാറി വന്നു
മോര്‍ച്ച്ചരിയുടെ മണം ഞാന്‍ തിരിച്ചറിഞ്ഞു ...അത് കൂടിക്കൂടി വന്നു
ഞാന്‍ ഉറക്കത്തിലേക്ക് വീഴുകയായിരുന്നു
ഉണരുമ്പോള്‍ ....................
ഇവിടെയൊക്കെ
കാച്ചെണ്ണയുടെ മണം നിറയും എന്ന് വെറുതെ ആശിച്ചു ....
ഭയത്തോടെ ഞാന്‍ ................

No comments:

Post a Comment