Friday, August 19, 2011

അന്നൊരു നാളില്‍ ...........


ഇന്നലെ  രാത്രിയേ ആരും ഉറങ്ങിയിരുന്നില്ല .......
.ഇന്തോനേഷ്യയില്‍ കടലിനടിയില്‍ ഭൂകമ്പം ഉണ്ടായതും അത് തിരമാലകളെ വാനോളം ഉയര്‍ത്തിയതും ........
നാട്ടിലെ കടല്‍തീരം കടലെടുത്തു പോയതും ........
ടീവി ഇടതടവില്ലാതെ ശബ്ദിച്ചു .....
ടെലിഫോണുകള്‍ സന്ദേശം കൈമാറിക്കൊണ്ടിരുന്നു ....
കാളുകളുടെ ബാഹുല്യം കാരണം നെറ്റ്‌വര്‍ക്ക് പലപ്പോഴും ജാമായി അത് ടെന്‍ഷന്‍ കൂടുതല്‍ വര്‍ധിപ്പിച്ചു .....
ടീവിയില്‍ കണ്ട ഹെല്പ് ലൈന്‍ നമ്പരുകളിലേക്ക് ടെലഫോണ്‍ സന്ദേശങ്ങള്‍ തിരമാലകള്‍ പോലെ തന്നെ പ്രവഹിച്ചു ....

ഞങ്ങളുടെ മുറിയില്‍ താമസിക്കുന്നവരില്‍ ആരും തീരത്ത്‌ വീടുള്ളവരായിരുന്നില്ല......
പക്ഷെ ഞങ്ങളുടെ മനസിലെ താമസക്കാരില്‍ ....
ദാസന്‍ , ജോസ് , അബ്ദു തുടങ്ങി ഞങ്ങള്‍ വല്ലപ്പോഴും മാത്രം കാണുന്ന മറ്റു ചിലര്‍
അവരില്‍ പലരെയും വിളിച്ചിട്ട് കിട്ടുന്നുമില്ല ...........
എല്ലാവരും ശ്രമിച്ചു കൊണ്ടേയിരുന്നു ....

പെട്ടെന്നാണ് അബ്ദുക്ക ഓടിക്കേറി വന്നത്
"എടൊ അന്റെയൊക്കെ കയ്യീ കായിരിപ്പുണ്ടോ"
"എന്താ അബ്ദുക്കാ എത്രയാ വേണ്ടേ "
"നമ്മടെ ദാസങ്കുട്ടീന്റെ പോര കടലെടുത്തു പോയിന് ....ആളാപായോം ....പടച്ചോനെ അധികോന്നും ആക്കല്ലേ ...കായി എത്രയാന്ന് ചോയിച്ച്ചാ അങ്ങനെ കണക്കൊന്നും ഇല്ല ഒള്ളതെട് ...ഒരേ എങ്ങനെയും കേറ്റി വിടട്ടെ "
ഞങ്ങള്‍ ഉള്ളതെല്ലാം പെറുക്കി അബ്ദുക്കയെ എല്പിക്കുംപോ അബ്ദുക്ക തുടര്‍ന്നു
"ജോസൂട്ടി ഇന്നലെ രാത്രി തന്നെ ദുബായീല്‍ പോയീ ഓന്റെ അനുശന്‍ അവിടുണ്ടല്ലോ ഒരെയും കൂട്ടി പുറപ്പെട്ടിട്ട്ണ്ടാവും എന്തേലും
കുയപ്പ്ണ്ടെകീ വിളിച്ചാല് മതീന്ന് പറഞ്ഞിനു ഒനോടെ അതാവും വിളിക്കാഞ്ഞേ"
കാശും വാങ്ങി പോകാന്‍ നേരം രവിയാണ് ചോദിച്ചത്
"അബ്ദുക്ക ഇങ്ങളെ വീടും കടപ്പുറത്തല്ലേ "
"ബെജാരാവണ്ട അവിടെ കുയപ്പോന്നും ഇല്ലട "
അബ്ദുക്ക കടന്നു പോയി ഞങ്ങള്‍ നാട്ടിലും ഇവിടെയും ഉള്ള പരിചയക്കാരെ വിളിച്ചു ആര്‍കും കുഴപ്പം ഒന്നും ഇല്ല എന്നുരപ്പക്കുന്നത് തുടര്‍ന്നു

അര മണിക്കൂര്‍ ആയിക്കാണും അബ്ദുക്കയുടെ കൂടെ ജോലിയെടുക്കുന്ന അരവിന്ദന്‍ പെട്ടെന്ന് കയറി വന്നു
"രവീ അബ്ദുക്കയെ രാവിലെ കണ്ടിരുന്നോ "
'ഉവ്വ് ഇവിടെന്നിപ്പോ അര മണിക്കൂര്‍ മുന്‍പേ പോയതാണല്ലോ ...ദാസനെ കേറ്റി വിടണം എന്നും പറഞ്ഞു പോയതാ എന്താടാ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നെ എന്തെങ്കില്ലും കുഴപ്പം "
"അബ്ദുക്കന്റെ വീടും വീട്ടുകാരേം എല്ലാം കടല് കൊണ്ട് പോയെടാ ഇന്നലെ രാത്രിയേ നാട്ടീന്നു വിളിച്ചു പറഞ്ഞതാ ഇപ്പൊ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു ആരോ നമ്പര് തപ്പി കമ്പനീല് വിളിച്ചു അവരാനെന്നെ വിളിച്ചു പറഞ്ഞത് ഈശ്വരാ ഇങ്ങേരെങ്ങോട്ട്ടു പോയീ "
ഞങ്ങള്‍ സ്തബ്ദരായി
എല്ലാം നഷ്ടപ്പെട്ടു നിന്ന അബ്ദുക്കയാണോ ദാസനെ നാട്ടില്‍ അയക്കാന്‍ കാശും ചോദിച്ചു .........
രവി മൊബൈലിലൂടെ ദാസനെ തപ്പി
ദാസന്‍ വിതുമ്പുകയായിരുന്നു അബ്ദുക്ക കൂടെ വന്നില്ല എന്നും വേറെ ആരെയോ പാസ്പോര്‍ട്ട് വാങ്ങി കൊടുക്കനുന്ടെന്നും പറഞ്ഞു പോയതായി ദാസന്‍ സ്ഥിരീകരിച്ചു ....
ഞങ്ങള്‍ പുറത്തിറങ്ങി അബ്ദുക്ക പോകാന്‍ സാധ്യത ഉള്ള ഇടങ്ങള്‍ തേടി ...........

ഒരിടത്തും കാണാഞ്ഞു ഒന്ന് കൂടെ മുറിയില്‍ നോക്കാം എന്ന് കരുതി
അബ്ദുക്കയുടെ താമസ സ്ഥലത്ത് എത്തുമ്പോള്‍ അവിടെ അബ്ദുക്ക ...
തറയില്‍ ഇരുന്നു കട്ടിലില്‍ മുഖം ചേര്‍ത്തു വച്ചു കരയുന്ന അബ്ദുക്കയെ പിടിച്ചെഴുന്നെല്പിച്ച്ച രവിയുടെ തോളില്‍ തല വച്ചു
പൊട്ടിക്കരഞ്ഞ അബ്ദുക്കയെ എങ്ങനെ സമാധാനിപ്പിക്കും എന്നോര്‍ത്തു ഞങ്ങളും .............

"എല്ലാം കൊണ്ടോയെടാ പോരേം ഉമ്മേം വാപ്പേം എന്റെ അയലോക്കോം നാടും എല്ലാം ...................മയ്യത്ത് പോലും തന്നില്ല ........
തന്നാലും കബരടക്കനെക്കൊണ്ടുള്ള പള്ളീം ഓര് കൊണ്ടോയേ ...........പിന്നെ ഞമ്മ എന്തിനായിട്ട ഒരോടെ പോവാന്‍ ആണെങ്കീ ഇബടേം അടുത്തു കടലില്ലേ........................................"
.................................................................................
.................................................................................
...............................................................................

No comments:

Post a Comment