Friday, August 19, 2011

തോരാത്ത മഴ

മഴ തോരാത്ത മഴ .........................രാത്രിയും അത് തുടര്‍ന്നു....................
അസമയത്ത് പെയ്ത മഴ നഗരവീഥികളെ വിജനമാക്കിയിരുന്നു നേരത്തെ തന്നെ ..........സമയം പതിനോന്നാവും അയാളോര്‍ത്തു തന്റെ സ്ഥിരം താവളമായ കടത്തിണ്ണ ആകെ നനഞ്ഞു കുതിര്‍ന്നു .............ഇന്നിനി ഉറങ്ങാന്‍ വേറെ സ്ഥലം കണ്ടെത്തണം ഈ നശിച്ച മഴ കാരണം ഇന്ന് വരുമാനവും കുറവായിരുന്നു . അല്ലെങ്കിലും പഴയപോലെ ഭിഷ നല്‍കുന്നതിനു നഗരം തയാര്‍ ആകുന്നുമില്ലല്ലോ ഇപ്പൊ ...പോക്കറ്റിലെ ബീടിക്കെട്ടില്‍ നിന്നൊരെണ്ണം കൊളുത്തി മഴയും ശപിച്ചു അയാള്‍ നീര് വന്നു വീര്‍ത്ത വലതു കാലും തടവിയിരുന്നു ......


ഏകദേശം പതിനഞ്ചു മിനുട്ട് അയാളങ്ങനെ ഇരുന്നിട്ടുണ്ടാവും മഴയുടെ സക്തി ഒന്ന് കുറഞ്ഞു .....ഇപ്പോള്‍ നടന്നാല്‍ അധികം നനയാതെ ബസ് സ്റ്റാന്‍ഡില്‍ എത്താനായേക്കും .... അയാള്‍ കൈ നീട്ടി നോക്കി കുഴപ്പമില്ല മഴ കുറഞ്ഞിരിക്കുന്നു ....തനിക്ക് ആകെയുള്ള കീറ തുണിസഞ്ചിയുമായി ബസ് സ്റ്റാന്റ് ലക്ഷ്യമാകി അയാള്‍ വീഥിയിലെ ചെളിവെള്ളത്തിലൂടെ നടന്നു ...


പെട്ടെന്ന് പിന്നില്‍ ഒരു ഹോണ്‍ മുഴങ്ങി ....അയാള്‍ ഞെട്ടി തെരുവിന്റെ ഒരത്തെയ്ക്കൊതുങ്ങി .....മദ്യത്തില്‍ കുഴഞ്ഞ തെറി വാക്കുകള്‍ .... ഒരു ചെറിയ കാര്‍ ചെളി തെറിപ്പിച്ചു കടന്നു പോയി... "നാശം മുണ്ടും ചട്ടയും നനഞു ....അവന്റെയൊക്കെ @$@##@ " അയാള്‍ അറിയാവുന്ന തെറിയൊക്കെ പറഞ്ഞു മുടന്തി മുടന്തി ബസ് സ്ടന്റിലെക്ക്ക് നടന്നു .


ഇവിടെയൊക്കെ സ്ഥിരം താവളക്കാര്‍ കയ്യേറി കഴിഞ്ഞു ...ഇനി നനയാതെ ഒന്ന് കിടക്കണമെങ്കില്‍ സ്ടാന്റിന്റെ അങ്ങേ മൂലയ്ക്ക് തന്നെ പോകണം ...ശാന്തമായ സ്ഥലമാണെങ്കിലും മൂത്രപ്പുരയുടെ സാമീപ്യം കാരണം അവിടെ ആരും ഉറങ്ങാന്‍ തിരഞ്ഞെടുക്കാറില്ല ...അല്പം ദുര്‍ഗന്ധം സഹിക്കാമെങ്കില്‍ നനയാതെ ഉറങ്ങാം .... അയാളവിടെക്ക് നീങ്ങി..........


തുണി സഞ്ചിയില്‍ കരുതിയ കട്ടിത്തുണി വിരിച്ചു ഉടുമുണ്ടും പുതച്ചു അയാള്‍ ഉറക്കം തിരഞ്ഞു ........ഒന്ന് മയങ്ങി വന്നപ്പോഴേക്കും ഒരു കുഞ്ഞിന്റെ കരച്ചില്‍ അയാളെ ഉണര്‍ത്തി ....കിടന്ന കിടപ്പില്‍ തന്നെ അയാള്‍ കരച്ചിലിന്റെ സ്രോതസ്സ് തിരഞ്ഞു .


ബസ് സ്ടാന്റിന്റെ അരമതിലില്‍ ചാരിയിരുന്നു കുഞ്ഞിനു ആഹാരം കൊടുക്കുന്ന സ്ത്രീയെ അയാള്‍ കണ്ടു ...'ഓ ഇവളാണോ' അയ്യലവളെ തിരിച്ചറിഞ്ഞു ഇവിടൊക്കെ കന്നരുല്ലവല്‍ തന്നെ അന്തിച്ചൂടിന്റെ വിതരണക്കാരി ....ഉടമസ്തനില്ലാത്ത മാതൃത്വം....അയാളെ നോക്കി അവള്‍ ക്ഷമ ചോദിക്കും പോലെ ഒന്ന് ചിരിച്ചു .....പിന്നെ ആ കുഞ്ഞിനെ ഊട്ടുന്നത് തുടര്‍ന്നു.....അയാള്‍ തിരിച്ചും ചിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ചിറികോട്ടല്‍ മാത്രമേ ഉണ്ടായുള്ളൂ .....കണ്ണടച്ചു അയാള്‍ ഉറക്കം വീണ്ടും തിരഞ്ഞു ......


ഒരു മോട്ടോര്‍ സൈകിളിന്റെ ശബ്ദം അയാളെ വീണ്ടും ഉണര്‍ത്തി ....പക്ഷെ കണ്ണ് തുറക്കാന്‍ കൂട്ടാക്കാതെ അയ്യാള്‍ ഉറക്കം നടിച്ചു .....തുടര്‍ന്ന്‍ ആ സ്ത്രീയുടെയും ഏതോ പുരുഷന്റെയും ശബ്ദം അയാള്‍ കേട്ടു ....കുഞ്ഞിന്റെ വിശപ്പും സ്വന്തം ക്ഷീണവും പറഞ്ജോഴിയാന്‍ ശ്രമിക്കുയായിരുന്നു അവള്‍ ...പെട്ടെന്നാ പുരുഷ ശബ്ദം ക്രൌര്യം പൂണ്ടു ....അയ്യാള്‍ മെല്ലെ കണ്ണ് തുറന്നു ....സ്ടാന്റിന്റെ അരമതിലിനു പുറത്തേക്ക് അവള്‍ വലിച്ചിഴക്കപ്പെടുന്നത് അയാള്‍ കണ്ടു അവളപ്പോഴും എതിര്‍ക്കുന്നുണ്ടായിരുന്നു ...ബലപ്രയോഗത്തിന്റെ ശബ്ദം ....ചെറിയൊരു നിലവിളി എതിര്‍പ്പ് പിന്നെ അയാള്‍ കേട്ടില്ല .....അയാളുടെ ശ്രദ്ധ കുഞ്ഞിന്റെ നേര്‍ക്കായി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട് കുഞ്ഞയളുടെ അടുത്തേക്ക്‌ വന്നു .....അതു തണുപ്പ് കാരണം വിറക്കുന്നുണ്ടായിരുന്നു അയാള്‍ എഴുന്നേറ്റു കുഞ്ഞിനെ മെല്ലിച്ച സ്വന്തം മാറോടു ചേര്‍ത്തു മുണ്ട് പുതച്ചു തണുപ്പകറ്റാന്‍ ശ്രമിക്കവേ .....ഒരു ചോരച്ച്ചാല്‍ അരമതിലിനപ്പുറം നിന്ന് അയാള്കടുത്തെക്കൊഴുകിയത് അയാളറിഞ്ഞില്ല .....


സെക്കന്റ്‌ ഷോ കഴിഞ്ഞു സിനിമയെപ്പറ്റി ഉച്ചത്തില്‍ സംസാരിച്ചു വരുന്നവരുടെ ശബ്ദം അയ്യാളെ പോലെ മതിലിനപ്പുരത്തും കേട്ടു കാണണം ഒരാള്‍ ചാടി ഓടുന്നതും മോട്ടോര്‍ സൈക്കിള്‍ അകന്നു പോകുന്നതും ശബ്ദങ്ങളിലൂടെ അയാള്‍ മനസിലാക്കി ....അരമതിളിനപ്പുരത്തു നിന്നും കുഞ്ഞിന്റെ അമ്മയുടെ വരവും കാത്ത് അയാളിരുന്നു ..........വഴിയാത്രക്കാരുടെ ശബ്ദം അടുത്തടുത്ത് വന്നു ..........


പതിവില്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ലാ പിറ്റേ ദിവസവും ...........ബസ് സ്ടാണ്ടിലെ മഞ്ഞ പത്ര കച്ചവടക്കാരന്‍ വിളിച്ചു പറഞ്ഞു നടന്നു
"ചൂടുള്ള വാര്‍ത്ത ചൂടുള്ള വാര്‍ത്ത ........ബസ് സ്ടാന്റില്‍ കൊലപാതകം പ്രതി പോലീസ് കസ്ടടിയില്‍ .....ഭിക്ഷക്കാരന്റെ വേഷത്തില്‍ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്നവരുടെ സംഘത്തെ പോലീസ് തിരയുന്നു ...പിടിക്കപ്പെട്ട ആള്‍ സംഘാംഗം എന്ന് പോലീസ്"


മഴ അപ്പോഴും തുടരുന്നുണ്ടായിരുന്നു................................................................

No comments:

Post a Comment