Sunday, August 14, 2011

മഹാത്മാഗാന്ധിയും കോരന്‍ തെയ്യവും



(കൂട്ടുകാരെ ...ഇതില്‍ ചില ജാതിപ്പേരുകള്‍ ഉപയോട്ഗിച്ചിരിക്കുന്നത് പണ്ട് കാലത്ത് നിലനിന്നിരുന്ന ഒരു രീതി അനുസനുസരിച്ച്ചു വിളിപ്പെരായിട്ടാണ് ...എഴുതുന്നയാള്‍ ജാതിയിലും മതത്തിലും അസ്ടിസ്ഥാനപ്പെടുത്തിയുള്ള വേര്‍തിരിവുകളില്‍ വിശ്വസിക്കുന്നില
പിന്നെ ഇത് പൂര്‍ണമായും ഒരു കല്പിത കഥ മാത്രമാണ് ഏതെങ്കിലും സാമ്യത എന്റെ അറിവുകെടായി കരുതി ക്ഷമിക്കണം ) 


ചെറുപ്പക്കാരനായ ഖദര്‍ധാരി തന്റെ മുന്നിലിരുന അത്താഴപട്ടിണിക്കാരോട് പറഞ്ഞു ....
വെള്ളക്കാര് ഇവിടം വിട്ടു പോയെ പറ്റൂ അതിനാണ് നമ്മുടെ ഈ സമരം ....കച്ചവടത്തിന്റെ പേരും പറഞ്ഞു വന്നവര്‍ ഇവിടുത്ത്കാരുടെ ഭരണകര്‍ത്താക്കള്‍ ആയത് ഭരിച്ചിരുന്നവരുടെ കഴിവ് കേടും ബുദ്ധി ശൂന്യതയും കൊണ്ടാണ് ...അതിനാല്‍ ഇവിടെ ഇനി വേണ്ടത് ജന്ന്ധിപത്യം ആണ് "


"വരും ആ നല്ല നാളുകള്‍ ഉടനെ വരും ..നമ്മളെ നമ്മള്‍ തന്നെ ഭരിക്കുന്ന ആ നല്ല നാളുകള്‍"

ചെറുപ്പക്കാരന്‍ തുടര്‍ന്നു...പെട്ടെന്നാണ് ചെമ്പന്‍ പാടത്തെ മാരന്‍ എന്ന കര്‍ഷകന്‍ ഇരുട്ടില്‍ നിന്നോടി കയറി വന്നത് ...മണ്ണെണ്ണ വിളക്കിന്റെയും ചൂട്ടിന്റെയും അരണ്ട വെട്ടത്തില്‍ കൂടിയിരുന്നവരോട്...മാരന്‍ ആ രഹസ്യം വെളിപ്പെടുത്തി ....

"വെള്ളപ്പട്ടാളം വരുന്നൂ മിക്കവാറും നാളെത്തന്നെ .....ആ ദാമുപ്പോലീസു പറഞ്ഞതാ...... നമ്മുടെ വാസൂന്റവിടെ റാക്ക് കുടിക്കാന്‍ വന്നപ്പോ പറഞ്ഞെന്നാണ് കുമാരന്‍ പറഞ്ഞെ "
"ആര് തട്ടാന്‍ കുമാരനോ "
"അതെന്നു അവന്‍ കള്ളുകുടിയനാനെങ്കിലും നമ്മടെ പക്ഷമാ......പിന്നെ ഗാന്ധി കള്ള് കുടിക്കല്ലെന്നു പറഞ്ഞ കൊണ്ടാണ് ഇങ്ങോട്ട് വരാത്തത് "

ചെറുപ്പക്കാരന്‍ തന്റെ പ്രഭാഷണം നിര്‍ത്തി കൂടെയിരുന്ന മധ്യവയസ്കനോട് പറഞ്ഞു

"കുറുപ്പ് മാഷെ ഇത് സത്യമാണെങ്കില്‍ ..അതെന്നെ തേടിയാണ് എന്നുറപ്പ് ...നാടൊട്ടുക്ക് ചാരന്മാരുണ്ട് ...ഒളിച്ചു പോകാനൊന്നും കഴിയില്ല ,...ഞാന്‍ കീഴടങ്ങാം ...അല്ലെങ്കില്‍ അവരീ നാട് കുട്ടിച്ചോര്‍ ആക്കും ...വെറുതെ ഈ പാവങ്ങളെ ബലി കൊടുക്കാന്‍ കഴിയില്ല ..ഞാനിപ്പോതന്നെ ഇറങ്ങുകയായി ...ഇനി ഒരു നിമിഷം താമസിച്ചാല്‍ അത് ചിലപ്പോ ഒത്തിരി വൈകിയേക്കും ....ഞാന്‍ കീഴടങ്ങിയാല്‍ ചിലപ്പോ വെള്ളപ്പട്ടാളം കുന്നപ്പുഴ കടക്കാതെ തിരിച്ചു പോയേക്കും ...അതെ അത് തന്നെയാണ് ശരി .."

എന്നിട്ടയാള്‍ മുന്പിലിരുന്നവരോട് പറഞ്ഞു

"തല്ക്കാലം നമുക്ക് പിരിയാന്‍ നേരമായി സോദരരെ ....എന്നെ ആണ് അവര്‍ക്ക് ആവശ്യം ഞാന്‍ ഇപ്പോതന്നെ കീഴടങ്ങുകയാണ് ...നിങ്ങളാരും പേടിക്കണ്ട പട്ടാളം ഇങ്ങോട്ട് വരാതെയിരിക്കാന്‍ അതാണ് നല്ലത് എന്നാലും നിങ്ങള്‍ സൂക്ഷിക്കണം ...പ്രത്യേകിച്ചു ആണുങ്ങള്‍ ഭാരത്‌ മാതാ കീ ജയ്‌ "

ഇതും പറഞ്ഞു ചെറുപ്പക്കാരന്‍ എഴുന്നേറ്റതും ഒരലര്‍ച്ച്ച മുഴങ്ങി ...

"വേണ്ട നിങ്ങള് പോകണ്ടാ മാഷേ ....ഒരു വെള്ളക്കാരന്‍ നായീന്റെ മോനും കുന്നപ്പുഴ കടക്കൂല്ല അതല്ല എനിക്കതിനു കഴിഞ്ഞില്ലെങ്കി നിങ്ങള്‍കും മുന്‍പേ അവര് ഞങ്ങളെ കൊല്ലട്ടെ...(തന്റെ കയ്യിലിരുന്ന വലിയ വെടുകത്തി ഉയര്‍ത്തിയ
ശേഷം ) തണ്ടാന്‍ കോരന് തേങ്ങ വെട്ടാന്‍ മാത്രമല്ല ഇത് കൊണ്ട് വേറെയും പണി അറിയാം ....നമ്മുടെ തെങ്ങിനെക്കാളും കടുപ്പം കാണില്ല വെള്ളപ്പന്നീന്റെ കഴുത്തിനു "

ചെറുപ്പകാരന്‍ എഴുന്നേറ്റു നിന്ന ആ രൂപത്തെ നോക്കി ആജാനബാഹുവായ കോരന്‍ അയാളില്‍ മതിപ്പുളവാക്കി എങ്കിലും ആവേശം മൂത്ത് അയാള്‍ അവിവേകം കാണിക്കുന്നത് തടയേണ്ടത് തന്റെ കര്തവ്യമാനെന്നു അയ്യാള്‍ തിരിച്ചറിഞ്ഞു ...

"കോരാ അവിവേകം വേണ്ട ...ഹിംസ നമ്മുടെ മാര്‍ഗമല്ല ഗാന്ധിജി അഹിംസയാണ് നമ്മുടെ മാര്‍ഗം എന്ന് പറഞ്ഞത് നമ്മള്‍ മറക്കരുത് "
" അത് അവരോടാണ് പറയേണ്ടത് വെള്ളക്കാര് പട്ടികളോട് ....ഒത്തിരി പാവങ്ങളെ കൊന്നപ്പോ അവരിതോര്‍ത്തില്ലല്ലോ ....എനിക്കൊരു വെള്ളക്കരനെയെങ്കിലും വേണം എന്നെ തടയണ്ടാ ...ആരും കൂടെയും പോരണ്ടാ പിന്നെ നാളെ വെള്ളപ്പട്ടാളം കുന്നപ്പുഴ കടന്നാല് കോരന്‍ പോയീ എന്ന് കരുതിക്കോണം "

ഇത്രയും പറഞ്ഞയാള്‍ കൊടുംകാറ്റു പോലെ കൂട്ടം വിട്ടു പോയി ....എല്ലാവരും ഒരു നിമിഷം സ്ടബ്ദരായി ....കുറുപ്പ് മാഷ്‌ പറഞ്ഞു ...

"അവനെ തടയാനാവൂല്ല മാഷേ .....പണ്ടേക്കു പണ്ടേ അവനിങ്ങനെയാണ് അവനെന്തെങ്കിലും തോന്നിയാല്‍ അത് ചെയ്തിരിക്കും അതാര് തടഞ്ഞാലും എന്നാലും മടത്തരം ഒന്നും കാട്ടില്ല എന്ന് കരുതാം "

കൂട്ടത്തില്‍ നിന്ന് തുന്നല്‍ക്കാരന്‍ ലോനാ,മീന്‍കാരന്‍ കുഞ്ഞയിമ്മത് , ക്ഷുരകന്‍ വേലു ,ആശാരി നാണു എന്നിവര്‍ എഴുന്നേറ്റു ആശാരി നാണു പറഞ്ഞു

"കുറുപ്പ് മാഷേ ഞങ്ങളിറങ്ങുന്നു ...നാളെ പോലര്‍ച്ച്ചേ കാണാം "
"കുറുപ്പ് മാഷേ ..ഇവരെ ഇപ്പൊ വിടല്ലേ ഇവന്മാരെല്ലാം ആ കോരന്റെ പിന്നാലെ പോകുവാ പണ്ട് തൊട്ടേ ഇവന്മാര് എല്ലാം ഒരുമിച്ചാണ് ചെയ്യുന്നത് "

നാണുവിന്റെ അമ്മ ജാനകിയുടെ വാക്കുകള്‍ കുറുപ്പ് മാഷുടെ നെറ്റിയില്‍ ചുളിവുകള്‍ വീഴ്ത്തി ....ചെറുപ്പക്കാരനായ നേതാവിനും അവര് പറഞ്ഞതില്‍ കാര്യമുണ്ടെന്നു തോന്നി ....അപ്പോഴേക്കും നടന്നു തുടങ്ങിയ ചെറുപ്പക്കാരുടെ പിന്നാലെ ചെന്ന് കുറുപ്പ് മാഷ്‌ പറഞ്ഞു ..
"ലോനാ അവര് പറഞ്ഞത് നേരന്നോട.....എന്തിനാ മക്കളെ നിങ്ങളിങ്ങനെ ...."

മാഷിനെ മുഴുവനും സംസാരിക്കാന്‍ ലോനാ അനുവദിച്ചില്ല ...അവന്‍ പറഞ്ഞു

"മാഷേ ഞങ്ങള് കൂട്ട് പോയാലും ഇല്ലെങ്കിലും കോരന്‍ പറഞ്ഞ പോലെ ചെയ്യും ഒരു പക്ഷെ അവന്‍ കൂട്ടിയിട്ടു കൂടിയില്ലെങ്കില്‍ പിന്നെ ഈ ജീവിത കാലം മുഴുവന്‍ ഇതോര്‍ത്ത് നാണം കെട്ട് ജീവിക്കുന്നതിലും നല്ലത് ....ഒരു ദിവസമെങ്കിലും ആണ്‍കുട്ടിയായി ജീവിച്ചു മരിക്കുന്നതല്ലേ?തടയണ്ട മാഷേ ഓര്‍മ വച്ച കാലം തൊട്ടു ഞങ്ങള്‍ ഒരുമിച്ചായിരുന്നു ഇപ്പൊ ഇങ്ങനെയൊരു കാര്യത്തിന് അവനെ ഒറ്റക്ക് വിട്ടാല്‍ പിന്നെ കൂട്ടുകാരെന്നു പറഞ്ഞു നടക്കുന്നതില്‍ അര്‍ത്ഥമില്ല മാഷേ ...."

ചെറുപ്പക്കാരനായ നേതാവ് അവരോടു പറഞ്ഞു ....

"ഒന്നും വേണ്ട കൂട്ടരേ ...കോരനെ തിരിച്ചു വിളിക്കാന്‍ നിങ്ങള്ക് കഴിയും ...എനിക്ക് വേണ്ടി ഈ പോല്ലാപ്പോന്നും വേണ്ട "
"ഇത് നിങ്ങള്ക് വേണ്ടിയാല്ല മാഷേ ഇത് നമുക്ക് വേണ്ടിയാണ് ...കച്ചോടത്തിന്റെ പേരും പറഞ്ഞു വന്നവന്‍ ഊര് കവര്‍ന്നാല്‍..അവനെ തടയേണ്ടത് നമ്മുടെ എല്ലാം കടമയല്ലേ?"

ഈ ചെറുപ്പക്കാരെ പിന്തിരിപ്പിക്കുന്നത് പ്രയാസമാണല്ലോ എന്നാ നേതാക്കള്‍ ചിന്തിക്കുപോഴേക്കും അവരിരുളില്‍ മറഞ്ഞിരുന്നു
നിറഞ്ഞ കണ്ണുകളോടെ .....ജാനകി ഒന്ന് നിശ്വസിച്ചു ......വരും എല്ലാവരും തിരിച്ചുവരും അവര്‍ സ്വയമേ പറഞ്ഞുകൊണ്ടിരുന്നു .
---------------------------------------------------------------------------------------------------------------------------------------------
കോരന്‍ നേരെ പോയത് ദാമുപ്പോലീസിന്റെ ഇടത്താവളത്തിലെക്കായിരുന്നു...കുന്നുംപുറം സുശീലയുടെ വീട്ടിന്റെ വാതിലുകള്‍ അവന്റെ തീരുമാനത്തിന് മുന്നില്‍ തടസമായില്ല ...ദാമുപ്പോലീസിനെ അവന്റെ കുടുംബത്തിനുണ്ടായെക്കാവുന്ന കുഴാപ്പങ്ങള്‍ ഓര്‍മിപ്പിച്ചു വേണ്ട വിവരങ്ങളും നേടി കുന്നപ്പുഴക്ക്‌ മേലെ അക്കരെ കടക്കാനുള്ള മരപ്പലത്തിലെമ്പോള്‍ അവനെ കാത്ത് അവന്റെ സുഹൃത്തുക്കള്‍ അവിടെ നിന്നു
അവരെ പിന്തിരിപ്പിച്ചു ഒറ്റക്ക് ചാവേറ് പോകാനുള്ള അവന്റെ തീരുമാനം അവരുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു മുന്‍പില്‍ ഉപേക്ഷിച്ചു അവര്‍ പദ്ധതിയിലേക്ക് കടന്നു ...അടുത്ത കരയിലെ ശിവശങ്കര മേനോന്റെ വീട്ടില്‍ അയാളെത്തി ദിവാന്റെ സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ തമ്പി ....അയാളോടൊപ്പം ഇരുപതു പേര് വരുന്ന പട്ടാളവും ...വെള്ളക്കാരല്ല നാട്ടുകാര്‍ തന്നെ !!!!!!! കുഞ്ഞയിമ്മത് നീട്ടി തുപ്പി ഒരു പത്തലെടുട്ത് സമീപത്തെ തെങ്ങില്‍ അടിച്ചു പൊട്ടിച്ചു ....
" പിറന്ന നാട്ടിനോട് കൂറില്ലാത്ത സൈത്തന്മാര് ..ഇവനെയൊക്കെ ഉമ്മ പെറ്റതാണോ?"
അവന്റെ അരിശം വാക്കുകളില്‍ തീയായി ശാപമായി .....ലോനാ ഓര്‍മിപ്പിച്ചു ..
"അങ്ങനെയെങ്കില്‍ നാളെ ഉച്ചക്ക് മുന്‍പ് തന്നെ പട്ടാളം പാലം കടക്കും ...പിന്നെ ഈ നാട്ടില്‍ എന്താവും സ്ഥിതിയെന്നു ആര്‍കും പറയനാവില്ലാ ..കിഴക്കന്‍ മലയിലേക്കു കടക്കണം ...പക്ഷെ എത്ര നാളേക്ക് ....."
"അതെ വേലു തിരച്ചു പോണം എല്ലാവരെയും കാര്യം പറഞ്ഞു മനസിലാക്കി മലയിലെക്കൊളിപ്പിക്കണം ആണും പെണ്ണും കുഞ്ഞുങ്ങളും ഒന്നും അവശേഷിക്കരുത് ....എന്താ വേലൂ...നിനക്ക് അത് ചെയ്യാമോ ..."
കോരന്‍ പറഞ്ഞു
വേലു ഒന്നും മിണ്ടാതെ എഴുന്നേറ്റു ...എല്ലാവരെയും നോക്കി അവന്റെ കണ്ണുകള്‍ നിറഞ്ഞു ....
"ആരെങ്കിലും പോയല്ലേ പറ്റൂ ..........ഒരുമിചു ചാകാണെങ്കില്‍ അങ്ങനെ എന്ന് പറഞ്ഞിരങ്ങിയതാണ് .....പക്ഷെ ഗ്രാമത്തിലെ മറ്റുള്ളവരെ രക്ഷിക്കണം ...ഞാന്‍ പോകാം പക്ഷെ ഒരു കാര്യം നിങ്ങളെ കടന്നു പട്ടാളം ഗ്രാമത്തിലെത്തിയാല്‍............. അവിടെ ഞാന്‍ കാണും ഒരുവനെങ്കില്‍ അത് .....ഒന്നുകില്‍ നമ്മളിവിടെ അല്ലെങ്കില്‍ .....എന്തായാലും ഞാനും വരുമെടാ ....."

വേലു നടന്നകന്നപ്പോള്‍ കുഞ്ഞയിമ്മത് കരഞ്ഞു പോയി ....ലോനയും നാണുവും നേരിടേണ്ട യാതര്ത്യംഗലെ ഓര്‍ത്ത് ധൈര്യം സംഭരിച്ചു ...പെട്ടെന്ന് സമനില വീണ്ടെടുത്തവര്‍ കോരനെ നോക്കി ...കോരന്‍ തുടര്‍ന്നു

"നമുക്കവരെ ആയുധം കൊണ്ട് കീഴ്പെടുത്താനാവില്ല ...ബുദ്ധി ഉപയോഗിക്കണം ...കുന്നപ്പുഴ പാലം പൊളിക്കണം ചെറിയ തടിപ്പാലമല്ലേ എളുപ്പം കഴിയും .."
"പക്ഷെ അപ്പോഴവര്‍ വഞ്ചി ഉപയോഗിച്ചാലോ ..ഇപ്പോഴാണെങ്കില്‍ ഒഴുക്കും കുറവല്ലേ അവര്‍ക്ക് എളുപ്പം ഇക്കരെ എത്താനാവും "
"അവരെത്തില്ല ലോനാ നാളെ ഈ പുഴ കര കവിഞ്ഞ ഒഴുകും നീ കണ്ടോ മേക്കാവിലെ ഭഗവതി തുണക്കും "
"കോരാ നീയെന്താണീ പറയണേ ഭഗവതി എങ്ങനെ ...." ..നാണുവിന് സംശയം ബാക്കി
"അമ്പലത്തിലെ വെടിപ്പുരയില്‍ ആവശ്യത്തിന് മരുന്നുണ്ട് മേലെ തടയണയില്‍ വെള്ളവും ...നിങ്ങള് പാലം പൊളിക്ക് ഞാന്‍ അണ പൊളിക്കാന്‍ പോകുന്നു അതിനു ഞാന്‍ ഒറ്റക്ക് മതി "
----------------------------------------------------------------------------------------------------------------------------------------------
 

 പിറ്റേന്ന് പുലര്‍ച്ചെ ആ കൊച്ചുഗ്രാമം   വിജനമായിരുന്നു ....
ഗ്രാമത്തിലേക്കുള്ള പ്രധാന വഴിയില്‍ ക്ഷുരകന്‍ വേലു പട്ടാളത്തിന്റെ വെടിയേറ്റ്‌ മരിച്ചു കിടന്നു .....
കുന്നപ്പുഴ കരകവിഞ്ഞൊഴുകി ആ പോക്കില്‍ അത് തടിപ്പാലത്തിനെയും കുഞ്ഞയിമ്മാദ് ,ലോനാ,നാണു എന്നാ യുവാക്കളെയും...പതിമൂന്നു പട്ടാളക്കാരെയും  കൂടെ കൂട്ടി.. തകര്‍ന്ന വഞ്ചികളില്‍ നിന്ന് ആകെ ഏഴു പട്ടാളക്കാരെയും ഇന്‍സ്പെക്ട്ടര്‍ തമ്പിയും മാത്രമേ പുഴ കടക്കാന്‍ അതനുവടിച്ച്ചുള്ളൂ.......
പുരകള്‍ കത്തിച്ചും കണ്ടതെല്ലാം തകര്‍ത്തും തമ്പി അരിശം തീര്‍ത്തു.....
വിവരം അറിഞ്ഞു കൂടുതല്‍ പട്ടാളം എത്തിയെങ്കിലും ..ആരെയും കണ്ടെത്താനവര്‍ക്ക് കഴിഞ്ഞില്ല ..
.തടയണ വെടിമരുന്നു വച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്നിടെ കോരന്‍ പൊട്ടിത്തെറിയില്‍ മരിച്ചു എന്ന് ഗ്രാമക്കാര്‍ വിശ്വസിച്ചു ....

----------------------------------------------------------------------------------------------------------------------------------------------
 

ഇന്ത്യ സ്വതന്ത്രയായി ....ഗ്രാമത്തിന്റെ കവാടത്തില്‍ തന്നെ അഞ്ചു കൂട്ടുകാരുടെയും പേരെഴുതിയ ഫലകം വച്ചു നാട്ടുകാര്‍ അവരെ അംഗീകരിച്ചു ..................... .
ചെറുപ്പക്കാരനായ ഖദര്‍ ധാരി മുതിര്‍ന്നു ഭരണ അധികാരിയായി ... അഞ്ചു കുടുംബങ്ങളില്‍ മാത്രം ഓര്‍മ്മകള്‍ കണ്ണുനീരായി ...ഇന്‍സ്പെക്ടര്‍ തമ്പി ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു അക്കരെ സ്ഥലം വാങ്ങി വലിയൊരു വീടും വച്ചു താമസമായി ....
അങ്ങനെയിരിക്കെ ......ഒരുനാള്‍ .....
തമ്പി തന്റെ ഭവനത്തില്‍ വച്ചു ദാരുണമായി കൊല്ലപ്പെട്ടു ....ആ കഥ കേട്ട് പുഴയുടെ ഇരുവശങ്ങളിലെയും
താമസക്കാര്‍ നടുങ്ങി ....തമ്പിയുടെ ശരീരത്തിന് സമീപം നിന്ന് കണ്ടെത്തിയ വെട്ടുകത്തി കോരന്റെത് ആണെന്ന് അത് പണിത കൊല്ലന്‍ വാസു ആണയിട്ടു ..പുനര്‍ നിര്‍മിച്ച തടയണയുടെ സമീപത്തു നിന്ന് അസമയത്ത് അലര്‍ച്ച പലപ്പോഴും കേട്ടുതുടങ്ങിയപ്പോ നാട്ടുക്കാര്‍ തെയ്യം കെട്ടി നിവേദിച്ചു കോരന്റെ ആത്മാവിനെ മേല്കാവില്‍ തളച്ചു 



  എന്നാലും .....ശിവഷങ്കരമേനോന്‍ കൊരന്തെയ്യത്തിന്റെ ശാപം കൊണ്ടാണ് ഉറക്കത്തില്‍ മരിച്ചതെന്നും ദാമുപ്പോലീസിനു ഭ്രാന്ത് പിടിച്ചതിനു പിന്നില്‍ കൊരന്തെയ്യത്തിന്റെ അമാനുഷ ശക്തിയാണെന്നും നാടുകാര്‍ പറഞ്ഞു പരത്തി...അര്‍ച്ചനകളും നിവെദ്യങ്ങളും നടത്തി വാവനെ പ്രീണിപ്പിച്ച്ചു....... എന്തായാലും ഇന്നും അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ അഴിമതിയോ മറ്റു തെറ്റുകളോ ചെയ്യാറില്ല ........കോരന്‍ തെയ്യത്തിന്റെ ശക്തിയെ അവര്‍ക്കിന്നും പേടിയാണ് ..........

"പഴമക്കാര് പറയും കോരന്‍ കാന്തീന്റെ ആളായിരുന്നു സത്യത്തിന്റെ ആള്" 












No comments:

Post a Comment