Friday, August 19, 2011

ഓര്‍മകളിലെ ചെമ്മണ്‍ പാതകള്‍

"എല്ലാ നാട്ടിന്‍പുറങ്ങളെയും പോലെ മനോഹരമാണെന്റെ നാടും , പച്ച പുതപ്പിച്ച നാട് , അതിനിടയിലൂടെ നാഡികള്‍ പോലെ നീളുന്ന ചെമ്മണ്‍ പാതകളും ..........കുന്നും പുഴയും കൈത്തോടുകളും എല്ലാം എല്ലാം ......."

ഒരായിരം തവണ അവര്‍ത്തിച്ഛതെങ്കിലും അവള്‍ മടുപ്പൊന്നും കാട്ടാതെ അയാളുടെ പുരാണം കേട്ടിരുന്നു .....ഒടുവില്‍ അവളെ ചേര്‍ത്തു പിടിച്ചു ഉറക്കത്തിലേക്ക് വീഴും മുന്‍പ് അയാള്‍ പറഞ്ഞു ......

"മരിക്കും മുന്‍പ് നാട്ടില്‍ തിരികെ എത്തണം ....ഈ മഹാനഗരം മടുത്തിരിക്കുന്നു ....അവിടെ ചെന്ന് അല്പം സ്ഥലം വാങ്ങി ഒരു കൊച്ചു വീടും വച്ചു .........അവസാന കാലം അവിടെയാകണം അവിടെ നിനക്കെല്ലാരും ഉണ്ടാവും .....എന്റെ അമ്മ സഹോദരങ്ങള്‍ അവരുടെ മക്കള്‍ .......ആ സുരക്ഷിതത്വത്തിലേക്ക് നിന്നെ ഏല്പിച്ചു വേണം എനിക്ക് മരിക്കാന്‍"

ഒത്തിരി തവണ കേട്ടതെങ്കിലും അവളൊന്നും മറുത്തു പറഞ്ഞില്ല സമ്മത ഭാവത്തില്‍ അയാളോട് കൂടുതല്‍ ചേര്‍ന്ന് കിടക്കുകയാണ് ചെയ്തത് ..പക്ഷെ അയാളുറങ്ങിക്കഴിഞ്ഞും അവള്കുറക്കം വന്നില്ല ഓരോന്നോര്‍ത്തു കിടന്നു .....പതിനാലു വയസ്സുള്ളപ്പോള്‍ അവളെയും അമ്മയെയും ഉപേക്ഷിച്ചു പോയ അച്ഛനെ, കുടുംബം പോറ്റാന്‍ അമ്മ പണിയെടുത്തിരുന്ന തുണി മില്ല് , പിന്നെ അമ്മക്ക് സുഖമില്ലതെയായപ്പോള്‍ അമ്മക്ക് പകരം അവിടെ തന്നെ ജോലിക്ക് ചേര്‍ന്ന നാളുകളെ ....ശരീരം യുവത്വം പ്രാപിച്ചപ്പോള്‍ നഷ്ടമായ സുരക്ഷിത്വം ....ഒടുവില്‍ അയാളുടെ താലി വഴി സുരക്ഷിതത്വം നേടുമ്പോള്‍ അമ്മ മരിച്ചിട്ട് നാളുകലേറെ ആയിരുന്നില്ല ....ചെറുപ്പത്തില്‍ വീട്ടില്‍ നിന്നും കാശു മോഷ്ടിച്ചു നാടുവിട്ടു ഒടുവില്‍ ആ തുണിമില്ലില്‍ സുപര്വൈസര്‍ ആയി എത്തിയ അയാളുടെ കഥ ....എല്ലാം സാധാരണ കഥകള്‍ തന്നെ ...എല്ലാവര്ക്കും പറയാനുണ്ടാകും ഇത്തരം കഥകള്‍ ...അവളിതുപോലെ എത്രയോ കേട്ടിരിക്കുന്നു ...പതിയെ ഉറക്കം അവളിലേക്കും പടര്‍ന്നു

വാഹനത്തിന്റെ ജനാലയിലൂടെ അവളാ നാട് നോക്കിക്കണ്ടു അയാളുടെ നാവിന്‍ തുമ്പില്‍ നിന്ന് ഒരായിരം തവണ വിസ്തരിച്ചു കേട്ട അയാളുടെ നാട് ...അവള്‍ അയാളെ നോക്കി ശാന്തമായി ഉറങ്ങുകയാണയാള്‍ ....വാഹനം വളവു തിരിഞ്ഞു പതുക്കെ ചെമ്മണ്‍ പാതയിലേക്ക് തിരിഞ്ഞു ....അവള്‍ കണ്ടു അയാളുടെ വീടും വീട്ടുകാരും ...

വീട്ടിലെത്തിയിട്ട് പതിനാറു നാളുകള്‍ കഴിഞ്ഞു .....ഈ തൊടിയില്‍ നിന്ന് വീട് കാണാന്‍ ഇപ്പോഴും നല്ല ഭംഗിയാണ് ..അയാള്‍ ഓര്‍ത്തു
അവള്‍ അകത്തെന്തു ചെയ്യുകയായിരിക്കാം ....വരാന്തയില്‍ ജെഷ്ടനും അനിയനും എന്തോ കാര്യമായി സംസാരിക്കുന്നു എന്താവാം ...
അമ്മാവന്‍ മുറ്റത്തു മരച്ച്ചുവട്ടിലിട്ട കസേരയില്‍ ചാരിയിരിക്കുന്നു പന്ത്രണ്ടു വര്ഷം കാര്യമായ മാറ്റമൊന്നും അദ്ദേഹത്തിനുണ്ടാക്കിയിട്ടില്ല മുടിയല്പം നരച്ച്ചോ എന്ന് മാത്രം സംശയം ...പിന്നിലെ പറമ്പില്‍ കൂടെപപിറപ്പുകളുടെ കുട്ടികള്‍ കളിക്കുന്നു ...കുട്ടികളില്ലാത്ത ദുഃഖം അവള്കിനി ഉണ്ടാവില്ല ....അല്പം കൂടി നേരത്തെ തിരിച്ചെത്തണമായിരുന്നു എന്നയാള്‍ക് തോന്നാതിരുന്നില്ല ...ഇപ്പോഴെങ്കിലും വന്നതില്‍ സന്തോഷവും ....

അവളിതാ വരുന്നുണ്ടല്ലോ ഇവളീ പെട്ടിയൊക്കെ എടുത്ത് എങ്ങോട്ടാണ് ...അയാള്‍ എഴുന്നെല്കാന്‍ ശ്രമിച്ചു ആകുന്നില്ല ....അവലെന്തിനാണെന്റെ കാല്‍കല്‍ വീണു കരയുന്നത് .....അവളുടെ പിന്നില്‍ നില്‍കുന്ന അനിയന്‍ കരഞ്ഞു പിന്തിരിഞ്ഞു നടക്കുന്നതെന്ത് ..ഇവര്‍കൊക്കെ എന്താണ് പറ്റിയത് ....അയാള്‍ കുറച്ചേറെ ശക്തിയോടെ ശ്രമിച്ചിട്ടും എഴുന്നെല്കാനായില്ല ...
തന്റെ നിസ്സഹായാവസ്ഥ അയാളുടെ കണ്ണുകളില്‍ കണ്ണീര്‍ നിറച്ചു കാഴ്ച മറച്ചു .....

അവള്‍ നടന്നു ചെമ്മണ്‍ പാതയിലെക്കിറങ്ങി ....തിരിഞ്ഞു നോക്കിയാല്‍ കരഞ്ഞു പോയെക്കമെന്നോര്‍ത്തു തിരിഞ്ഞു നോക്കിയില്ല ...കഴിഞ്ഞ പത്തു വര്‍ഷമായി തന്നെ സുരക്ഷിതയാക്കിയ താലി അവളുടെ കഴുത്തില്‍ നിന്ന് മാഞ്ഞിരുന്നു ...പിന്നാലെ നടന്നു വന്ന അയാളുടെ അനിയന്‍ ഇത്ര മാത്രം പറഞ്ഞു ...."ഏട്ടത്തി വേണമെന്ന് വച്ചിട്ടല്ല ഇവിടത്തെ കാര്യങ്ങള്‍ ഏട്ടത്തിക്ക് മനസിലായല്ലോ എല്ലാം ഒരുവിധം ഒപ്പിച്ചു പോകുന്നു എന്നെ ഉള്ളൂ ...പിന്നെ നിങ്ങള്ക് ജോലിയും അവിടെ വീടും ഉണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് തടയുന്നില്ല ....ഒന്നുമില്ലെങ്കിലും ഒരാളെങ്കിലും സുഖമായി കഴിയട്ടെ ....എന്നാലും വരാന്‍ കഴിയുമ്പോള്‍ വരാതിരിക്കരുത് ....മൂത്ത ജ്യേഷ്ടനും അമ്മാവനും പഴയ ആള്കാരാണ് അവര്‍ പറഞ്ഞത് കാര്യമാക്കണ്ട ...അവര്‍ക്കും അറിയാം ചേട്ടന്‍ താലി കെട്ടിയ പെണ്ണാണ്‌ നിങ്ങള്‍ എന്ന് ....പിന്നെ ചേട്ടന്‍ വരില്ലെന്ന് കരുതി കൈവശം വച്ച സ്വത്തുക്കള്‍ വിട്ടു തരാനുള്ള മടിയും ആകാം ...എന്തായാലും ഇതൊരു താല്‍കാലിക മടക്കം മാത്രംമായി കരുതുക "

കൂടുതല്‍ പറയാന്‍ അനുവദിക്കാതെ നിരണ കണ്ണുകളോട് കൂടി അവള്‍ അയാളെ ഒന്ന് നോക്കി ....

തീവണ്ടി നീങ്ങിത്തുടങ്ങും മുന്‍പ് ജനാലയിലൂടെ അവള്‍ അയ്യാളുടെ അനിയനോട് ഇത്രയും മാത്രം പറഞ്ഞു ....
"ചേട്ടനെ നോക്കിക്കോണം ....അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ നാടും ഇവിടത്തെ ജീവിതവും ....കര്‍മങ്ങള്‍ ഒന്നും മുടങ്ങരുത് ....മരിച്ചു പോയത് ആ ശരീരം മാത്രമാണ് ....." പിന്നെ ഒന്നും പറയാന്‍ അവള്‍ക്കായില്ല തീവണ്ടി നീങ്ങി തുടങ്ങി മഹാ നഗരം അവള്‍ക് വേണ്ടി കരുതി വച്ചിരിക്കുന്നതെന്തെന്നു അറിയാതെ ഭീതിയോടെ അവളും .....

തൊടിയില്‍ പുതിയ മന്കൂനക്കടിയില്‍ മരിച്ച ശരീരവും മരിക്കാത്ത മനസുമായി അയാള്‍ അവളെയോര്‍ത്തു നിസ്സഹായാനായി കിടന്നു ....ചെമ്മണ്‍ പാത വിജനമായിക്കിടന്നു ഇനിയൊരു യാത്രക്കാരനെയും പ്രതീക്ഷിക്കാത്ത പോലെ ....

No comments:

Post a Comment