അരുതെന്റെ മക്കളെ പുറത്തേക്കിറങ്ങരുത്
അരുതെന്റെ മക്കളെ പുറത്തേക്കിറങ്ങരുത്
കൂട്ടരേ തേടരുത് കൂട്ടായി നടക്കരുത്
ഉച്ചത്തില്‍ മിണ്ടരുത് പൊട്ടിച്ചിരിക്കരുത്
അവരുണ്ടെവിടെയും പതിയിരിപ്പാണവര്‍
ഹൃദയം നിറച്ചും വെടിമരുന്നുള്ളവര്‍
നൂൽക്കാതെ നെയ്യാതെ ഖദറിട്ട തസ്കരര്‍
ചരിതം തിരുത്തുവാന്‍ പള്ളി തകര്‍ത്തവര്‍
മാർക്സിൻ തത്വം വിറ്റിട്ട് ആസ്തി മെനഞ്ഞവര്‍
അവരുണ്ടെവിടെയും പതിയിരിപ്പാണവര്‍
ഹൃദയം നിറച്ചും വെടിമരുന്നുള്ളവര്‍
അയലത്ത് നിന്നും വേലി നുഴഞ്ഞവര്‍
ചുടുചോര മണവും തപ്പി നടപ്പവര്‍
പെരും പടക്കങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടവര്‍
പൊട്ടിത്തെറിക്കും നിനക്കാത്ത നേരത്ത്
അതിനാലെന്‍ മക്കളെ പുറത്തെക്കിറങ്ങരുത്
ഒരു പിഞ്ചു കുഞ്ഞിനെ താതന്‍ ചതിക്കുന്നു
കാന്തനെ വിട്ടോരുവള്‍ ജാരനെ വരിക്കുന്നു
വിദ്യ പകരുന്നോനും ലൈംഗീക തൃഷ്ണകള്‍
അധ്യാപകരിൽ സ്ഖലനത്തിന്‍ സാധ്യത
തേടുന്ന വിദ്യാര്‍ഥി മാതൃക ചമയ്ക്കുന്നു
നിണമൂറും ദംഷ്ട്രകള്‍ ചുണ്ടാല്‍ മറച്ചിട്ടു
തോളത്തിടും കയ്യില്‍ കത്തി ഒളിപ്പിച്ചു
കപടമാം സ്നേഹം അമിതമായ് കാട്ടുന്ന
ഒരുപാട് പേരുണ്ട് അവരാണെവിടെയും
അരുതരുത് മക്കളെ പുറത്തെക്കിറങ്ങരുത്
ഈ മണ്ണിന്‍ മക്കടെ തുടിക്കുന്ന ഹൃദയത്തില്‍
വെടിയുണ്ട ഏറ്റി ചിതറിച്ചു വഞ്ചകര്‍
ഒരു കെട്ടു നോട്ടിനും നിമിഷ സൌഖ്യത്തിനും
ജനനിയെ പോലും ഒറ്റി കൊടുപ്പവര്‍
അവരാണെവിടെയും പതിയിരിപ്പാണവര്‍
ഭരണ അധികാരികള്‍ ജീവന്റെ വെട്ടവും
സ്നേഹ നാളങ്ങളും ഊതിക്കെടുത്തുന്നു
ഇരുളിനാല്‍ തീര്‍ത്തൊരു കൊട്ടാര മുറികളില്‍
പാത്തിരിപ്പുണ്ടവര്‍ സൂക്ഷിക്ക മക്കളെ
അരുതരുതു നിങ്ങള്‍ പുറത്തെക്കിറങ്ങരുത്
ഒരു തരി വെട്ടവും പ്രാണനും കരുതുക
ആരും വന്നെത്താത്തിടങ്ങൾ നീ തിരയുക
അവിടെത്തിച്ചേരുക കാത്തിരുന്നീടുക
ഇരുള്‍ മൂടി ഈ ലോകം സ്വയം ഒടുങ്ങുംപോള്‍
നവലോക സൃഷ്ടിക്കതുപകരിച്ചെക്കാം
ഒരു തരി വെട്ടവും പ്രാണനും കരുതുക
നവലോക സൃഷ്ടിക്കതുപകരിച്ചെക്കാം
അതുവരെ മക്കളെ പുറത്തിറങ്ങീടരുത്-----
കൂട്ടരേ തേടരുത് കൂട്ടായി നടക്കരുത്
ഉച്ചത്തില്‍ മിണ്ടരുത് പൊട്ടിച്ചിരിക്കരുത്
അവരുണ്ടെവിടെയും പതിയിരിപ്പാണവര്‍
ഹൃദയം നിറച്ചും വെടിമരുന്നുള്ളവര്‍
നൂൽക്കാതെ നെയ്യാതെ ഖദറിട്ട തസ്കരര്‍
ചരിതം തിരുത്തുവാന്‍ പള്ളി തകര്‍ത്തവര്‍
മാർക്സിൻ തത്വം വിറ്റിട്ട് ആസ്തി മെനഞ്ഞവര്‍
അവരുണ്ടെവിടെയും പതിയിരിപ്പാണവര്‍
ഹൃദയം നിറച്ചും വെടിമരുന്നുള്ളവര്‍
അയലത്ത് നിന്നും വേലി നുഴഞ്ഞവര്‍
ചുടുചോര മണവും തപ്പി നടപ്പവര്‍
പെരും പടക്കങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടവര്‍
പൊട്ടിത്തെറിക്കും നിനക്കാത്ത നേരത്ത്
അതിനാലെന്‍ മക്കളെ പുറത്തെക്കിറങ്ങരുത്
ഒരു പിഞ്ചു കുഞ്ഞിനെ താതന്‍ ചതിക്കുന്നു
കാന്തനെ വിട്ടോരുവള്‍ ജാരനെ വരിക്കുന്നു
വിദ്യ പകരുന്നോനും ലൈംഗീക തൃഷ്ണകള്‍
അധ്യാപകരിൽ സ്ഖലനത്തിന്‍ സാധ്യത
തേടുന്ന വിദ്യാര്‍ഥി മാതൃക ചമയ്ക്കുന്നു
നിണമൂറും ദംഷ്ട്രകള്‍ ചുണ്ടാല്‍ മറച്ചിട്ടു
തോളത്തിടും കയ്യില്‍ കത്തി ഒളിപ്പിച്ചു
കപടമാം സ്നേഹം അമിതമായ് കാട്ടുന്ന
ഒരുപാട് പേരുണ്ട് അവരാണെവിടെയും
അരുതരുത് മക്കളെ പുറത്തെക്കിറങ്ങരുത്
ഈ മണ്ണിന്‍ മക്കടെ തുടിക്കുന്ന ഹൃദയത്തില്‍
വെടിയുണ്ട ഏറ്റി ചിതറിച്ചു വഞ്ചകര്‍
ഒരു കെട്ടു നോട്ടിനും നിമിഷ സൌഖ്യത്തിനും
ജനനിയെ പോലും ഒറ്റി കൊടുപ്പവര്‍
അവരാണെവിടെയും പതിയിരിപ്പാണവര്‍
ഭരണ അധികാരികള്‍ ജീവന്റെ വെട്ടവും
സ്നേഹ നാളങ്ങളും ഊതിക്കെടുത്തുന്നു
ഇരുളിനാല്‍ തീര്‍ത്തൊരു കൊട്ടാര മുറികളില്‍
പാത്തിരിപ്പുണ്ടവര്‍ സൂക്ഷിക്ക മക്കളെ
അരുതരുതു നിങ്ങള്‍ പുറത്തെക്കിറങ്ങരുത്
ഒരു തരി വെട്ടവും പ്രാണനും കരുതുക
ആരും വന്നെത്താത്തിടങ്ങൾ നീ തിരയുക
അവിടെത്തിച്ചേരുക കാത്തിരുന്നീടുക
ഇരുള്‍ മൂടി ഈ ലോകം സ്വയം ഒടുങ്ങുംപോള്‍
നവലോക സൃഷ്ടിക്കതുപകരിച്ചെക്കാം
ഒരു തരി വെട്ടവും പ്രാണനും കരുതുക
നവലോക സൃഷ്ടിക്കതുപകരിച്ചെക്കാം
അതുവരെ മക്കളെ പുറത്തിറങ്ങീടരുത്-----
purathirangathe ethra naal akathirikkum Jiiiiii???kapalikare changalakkidan avalkku dhairyam kodukkukayaanu vendath...... ennaal kavitha nannaayi ketto..ASHAMSAKAL.........
ReplyDelete